നാക്ക് പിഴച്ചു; കെസി അബു വീണ്ടും വിവാദത്തില്‍
കോഴിക്കോട്: വാഗ്വിലാസത്തിനു പേരുകേട്ട ഡിസിസി പ്രസിഡന്റ് കെസി അബു വീണ്ടും പെട്ടു. ബേപ്പൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ആദം മുല്സിയുടെ പ്രചാരണ യോഗത്തിലാണ് വീണ്ടും അബു വാര്‍ത്തയായിരിക്കുന്നത്. ഒരു മുസ്ലിം നേതാവിന്റെ പേരിലായിരുന്നു അബു കത്തിക്കയറിയത്. വിഷയം ഇപ്പോള്‍ യുവമോര്‍ച്ച ഏറ്റെടുത്തിരിക്കുകയാണ്.
ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെസി മമ്മദ് കോയയെ തോല്‍പ്പിക്കണമെന്ന് ഒരു മുസ്ലിം നേതാവ് പറഞ്ഞുവെന്നായിരുന്നു അബു പ്രസംഗത്തില്‍ പറഞ്ഞത്. കോഴിക്കോട് മേയറാണ് വികെസി. അദ്ദേഹം ബേപ്പൂരില്‍ തോറ്റാല്‍ കോഴിക്കോട് മേയറായി അദ്ദേഹം തന്നെ തുടരും. അങ്ങനെ വന്നാല്‍ കോഴിക്കോട് മേയറും ബേപ്പൂര്‍ എംഎല്‍എയും മുസ്ലിമായിരിക്കും എന്ന് അയാള്‍ പറഞ്ഞുവെന്നുമാണ് അബു പറഞ്ഞത്.

കോഴിക്കോട് മേയര്‍ മുസ്ലിമാണെന്നു സിപിഎം ആവര്‍ത്തിച്ചു പ്രചരിപ്പിച്ചതുകൊണ്ടാണ് ആളുകള്‍ ഇങ്ങനെ ചിന്തിക്കുന്നതെന്നും കെ.സി അബു കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രസംഗം.
സംഭവം ഏതായാലും യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു. തെരഞ്ഞെടുപ്പു കമ്മിഷനും പൊലീസിനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് യുവമോര്‍ച്ച. മുന്‍പ് നിയമസഭയില്‍ ഇ.എസ് ബിജിമോളും മന്ത്രി ഷിബു ബേബിജോണും തമ്മില്‍ നടന്ന സംഭവങ്ങളെ കളിയാക്കിയും കെസി അബു കുടുങ്ങിയിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications