കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുമിഞ്ഞു കൂടുക എഴുപതിനായിരം ടണ്‍ ഫ്ലക്സ് മാലിന്യം

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചുകൊണ്ടിരിക്കുന്നതിനിടെ 'ഫ്ലക്സ് യുദ്ധങ്ങളും' തുടങ്ങി. ഫ്ലക്സ് ബോര്‍ഡുകള്‍ കവലകള്‍തോറും നടവഴികളിലും വരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് കുമിഞ്ഞു കൂടുക എഴുപതിനായിരത്തോളം ടണ്‍ ഫ്ലക്സ് മാലിന്യം ആയിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

Kerala Election

സംസ്ഥാനത്തെ 14ജില്ലകളിലെയും നഗര, ഗ്രാമ നിരത്തുകളില്‍ കാണുന്നത് സ്ഥാനാര്‍ഥികളുടെ ഫോട്ടോകളും മുദ്രാവാക്യങ്ങളും നിറഞ്ഞ ബോര്‍ഡുകളുടെ തരംഗമാണ്. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി അറുപതിനായിരത്തിലധികം ഫ്ലക്സ് ബോര്‍ഡുകളാണ് വിവിധ സ്ഥാനാര്‍ഥികള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. പതിവിന് വിപരീതമായി ഇത്തവണ തിരഞ്ഞെടുപ്പിനു രണ്ട് മാസത്തോളം സമയം ലഭിച്ചത്തോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി നടത്താനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം. ഇത് ചെലവ് ഇരട്ടിയാക്കാനാണ് സാധ്യത.

ഏറ്റവും കൂടുതല്‍ ഫ്ലക്സ് മാലിന്യം പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാക്കുളം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലായിരിക്കും എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം ഒഴിവാക്കിയത് ആറായിരത്തോളം ടണ്‍ ഫ്ലക്സ് മാലിന്യമാണ്. ഒരു ജില്ലയില്‍ 5000 മുതല്‍ 6000 ടണ്‍ ഫ്ലക്സ് മാലിന്യം കുമിയുമെന്നാണ് കണക്ക്.

പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരേ വാതോരാതെ പ്രസംഗിച്ചു നടന്ന നേതാക്കളുടെയെല്ലാം കൂറ്റന്‍ ബോര്‍ഡുകളാണിപ്പോള്‍ നഗരങ്ങളിലെ പ്രധാന കാഴ്ച. തിരഞ്ഞെടുപ്പിന് ഇനി ഒരുമാസം മാത്രം ബാക്കി നില്‍ക്കെ വരും നാളുകളില്‍ ഫ്ലക്സ് ബോര്‍ഡുകളുടെ പ്രളയമായിരിക്കും. സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ വിവിധ സംഘടനകളുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.

English summary
Kerala Assembly Election 2016: Kerala going to face serious flex waste issue after election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X