Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുടെ കളിയും ഏല്‍ക്കാത്ത നേതാവോ ഉമ്മന്‍ചാണ്ടി!!! പറഞ്ഞത് മാണിസാര്‍ ആണ്

കോട്ടയം: അകത്തു നിന്നോ പുറത്തു നിന്നോ ആര് കളിച്ചാലും അതൊന്നും ഏല്‍ക്കാത്ത നേതാവാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി! വിശ്വാസം പോരെങ്കില്‍ തെളിവിന് പാലായില്‍ നിന്നുള്ള സാക്ഷ്യപത്രവും ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്!!!

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാമ്പാടിയില്‍ നടന്ന പുതുപ്പള്ളി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മുന്‍ മന്ത്രി കെഎം മാണിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ പരസ്യപ്രഖ്യാപനത്തെ നിറഞ്ഞ ചിരിയോടും കൈയടികളോടും കൂടി അണികള്‍ ഏറ്റെടുത്തു.

Chandy and Mani

'ഉമ്മന്‍ ചാണ്ടി ഒരു കാര്യം തീരുമാനിച്ചാല്‍ അതു നടപ്പാക്കും. അതിനെ തടയിടാന്‍ ആര് തുനിഞ്ഞാലും നടക്കില്ല, അത് നന്നായി അറിയാവുന്ന ആളാണ് ഞാന്‍'. പാര്‍ട്ടിക്കകത്തു നിന്നും പ്രതിപക്ഷത്തു നിന്നും ഉയര്‍ന്നു വരുന്ന എതിര്‍പ്പുകളുടെ മുനയൊടിച്ചു കൊണ്ട് മാണി നയം വ്യക്തമാക്കി. മാണി സാറിന്റെ പച്ചയായ പറച്ചില്‍ കേട്ട് വേദിയിലിരുന്ന ഉമ്മന്‍ചാണ്ടിയും ചിരിയൊതുക്കാന്‍ നന്നേ പാടു പെട്ടു.

ഇടതുപക്ഷം ആകെ നിരാശയിലാണ്- മാണി തുടര്‍ന്നു. വികസന തുടര്‍ച്ചയ്ക്ക് ഭരണത്തുടര്‍ച്ച ആവശ്യമാണ്. ജനങ്ങള്‍ക്ക് സന്തോഷം നല്‍കുകയും സമര്‍പ്പിത സേവനം നല്‍കുകയും ചെയ്യുന്ന ജനകീയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സേവനം ഇനിയും കേരളത്തിന് ആവശ്യമുണ്ടെന്ന് കൂട്ടിച്ചേര്‍ക്കാനും മാണി മറന്നില്ല. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് എത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തിലാക്കിയ പ്രസംഗമാണ് കെഎം മാണി കാഴ്‌വച്ചത്.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംപി മാരായ ജോസ് കെ മാണി, ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് അഡ്വ ടോമി കല്ലാനി, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ തുടങ്ങി യുഡിഎഫിലെ പ്രമുഖരുടെ നിര തന്നെ ഉണ്ടായിരുന്നു മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+