കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിഎസി ലളിത മത്സരിയ്ക്കില്ല; സ്വയം പിന്‍മാറി? കാരണം കേട്ടാല്‍ ചിരിയ്ക്കരുത്

Google Oneindia Malayalam News

വടക്കാഞ്ചേരി: ഇത്തവണ വടക്കാഞ്ചേരി സീറ്റ് തിരിച്ചുപിടിയ്ക്കാന്‍ സിപിഎം രംഗത്തിറക്കാനുദ്ദേശിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു സിനിമ താരമായ കെപിഎസി ലളിത. പാര്‍ട്ടി ഏല്‍പിയ്ക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ലളിത ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലെന്ന് അറിയിച്ചു എന്നാണ് വാര്‍ത്തകള്‍.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചത്. എന്നാല്‍ വടക്കാഞ്ചേരിയില്‍ ലളിതയെ മത്സരിപ്പിയ്ക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനം വരെ നടന്നു.

തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുന്നതിന് കെപിഎസി ലളിത പറഞ്ഞ ന്യായങ്ങള്‍ പക്ഷേ ഇതൊന്നും ആയിരുന്നില്ല.

 പാര്‍ട്ടി പറഞ്ഞാല്‍

പാര്‍ട്ടി പറഞ്ഞാല്‍

പാര്‍ട്ടി പറഞ്ഞാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ കെപിഎസി ലളിത പറഞ്ഞിരുന്നത്. സ്ഥാനാര്‍ത്ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

നൂലില്‍ കെട്ടിയിറക്കിയതല്ല

നൂലില്‍ കെട്ടിയിറക്കിയതല്ല

നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്ന ആരോപണത്തേയും കെപിഎസി ലളിത പ്രതിരോധിച്ചിരുന്നു. പാര്‍ട്ടിയുമായുള്ള ബന്ധം പറഞ്ഞാണ് കെപിഎസി ലളിത ഈ ആരോപണത്തെ പ്രതിരോധിച്ചത്.

എല്ലം മാറിയോ

എല്ലം മാറിയോ

എന്നാല്‍ ഇപ്പോള്‍ നിലപാടുകളില്‍ നിന്നെല്ലാം ലളിത പിന്‍മാറുകയാണോ? മത്സരിയ്ക്കാന്‍ താത്പര്യമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കെപിഎസി ലളിത അറിയിച്ചതായാണ് വിവരം.

കാരണം കേട്ടാല്‍...

കാരണം കേട്ടാല്‍...

ആരോഗ്യപ്രശ്‌നങ്ങളും സിനിമ തിരക്കുകളും ആണ് കെപിഎസി ലളിത ഇപ്പോള്‍ പിന്‍മാറാനുള്ള കാരണമായി പറയുന്നത്. അത് എത്രത്തോളം വിശ്വാസ്യയോഗ്യമാണ് എന്ന ചോദ്യവും ഉയരും.

 പ്രതിഷേധം തന്നെ കാരണം?

പ്രതിഷേധം തന്നെ കാരണം?

കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ വടക്കാഞ്ചേരിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം വരെ നടത്തി. താോ പിന്‍മാറലിന് കാരണം എന്നതാണ് ചോദ്യം.

വിജയ സാധ്യത

വിജയ സാധ്യത

സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് അല്ല വടക്കാഞ്ചേരി. നിലവില്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണനാണ് എംഎല്‍എ. അദ്ദേഹം തന്നെയാകും ഇത്തവണയും സ്ഥാനാര്‍ത്ഥി എന്നാണ് റിപ്പോര്‍ട്ട്. കെപിഎസി ലളിത മത്സരിയ്ക്കുകയാണെങ്കില്‍ മണ്ഡലം തിരിച്ച് പിടിയ്ക്കാമെന്ന കണക്കുകൂട്ടലില്‍ ആയിരുന്നു പാര്‍ട്ടി നേതത്വം .

സിപിഎമ്മിന് തിരിച്ചടി

സിപിഎമ്മിന് തിരിച്ചടി

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം നല്‍കിയതിന് ശേഷമാണ് ഇപ്പോള്‍ ഇങ്ങനെയെല്ലാം സംഭവിച്ചിരിയ്ക്കുന്നത്. ഇത് പാര്‍ട്ടിയ്‌ക്കേറ്റ ശക്തമായ തിരിച്ചടി തന്നെയാണ്.

പിണറായിയുടെ സന്തോഷം

പിണറായിയുടെ സന്തോഷം

കെപിഎസി ലളിത സ്ഥാനാര്‍ത്ഥിയാകുന്നതില്‍ വലിയ സന്തോഷമാണ് ഉള്ളത് എന്നാണ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു.

English summary
Kerala Assembly Election 2016: KPAC Lalitha herself denied Wadakkanchery seat- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X