കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുന്ദമംഗലത്ത് സിപിഎം വീണ്ടും ; അഡ്വ. പിടിഎ റഹീമിന് വിജയം

Google Oneindia Malayalam News

കോഴിക്കോട്: കുന്ദമംഗലം മണ്ഡലത്തില്‍ വിജയമാവര്‍ത്തിച്ച് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ.പി ടി എ റഹീം 11205 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ടി സിദ്ദിക്കിനെ പരാജയപ്പെടുത്തിയത്. സിദ്ദിഖിന് 662015 വോട്ടുകളാണ് ലഭിച്ചത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ പദ്മനാഭന് 32702 വോട്ടുകളും ലഭിച്ചു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ 3269 വോട്ടുകളുടെ ഭൂരിപക്ഷത്താണ് റഹീം വിജയിച്ചത്. യുഡിഎഫിലെ യു സി രാമനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. രാമനു ലഭിച്ചത് 62900 വോട്ടുകളാണ്.

എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി ജയിപ്പിച്ച മണ്ഡലമാണ് കുന്ദമംഗലം.അതു കൊണ്ടുതന്നെ വിജയം എങ്ങോട്ടായിരിക്കുമെന്ന് പ്രവചിക്കാനാവുമായിരുന്നില്ല. മണ്ഡലത്തില്‍ ബിജെപിയ്ക്ക് നല്ല വേരോട്ടമുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ പക്ഷേ എല്‍ ഡി എഫിനാണ് ഇവിടെ മുന്‍തൂക്കം.

rahim-20-

2006 ല്‍ കൊടുവളളി മണ്ഡലത്തില്‍ കെ മുരളീധരനെ പരാജയപ്പെടുത്തിയ റഹീമിന് കുന്ദമംഗലത്തിത് രണ്ടാമൂഴമായിരുന്നു. 2002 ല്‍ മുസ്ലീലീഗ് വിട്ട ഇദ്ദേഹം 15 വര്‍ഷം കൊടുവള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റുമാണ് റഹീം. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാനപ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമാണ് സിദ്ദിഖ്.

English summary
Kerala Assembly Election 2016:cpm candidate pta rahim wins in kunnamangalam Constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X