കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുന്ദമംഗലത്ത് എല്‍ഡിഎഫ് തുടങ്ങി; യുഡിഎഫില്‍ കാത്തിരിപ്പ്

  • By ഷാ ആലം
Google Oneindia Malayalam News

കുന്ദമംഗലം: ലീഗും കോണ്‍ഗ്രസും വച്ചുമാറാന്‍ ധാരണയായ കുന്ദമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കായി ഇനിയും കാത്തിരിക്കണം. മണ്ഡലം മാറുമെന്നു പറയുമ്പോഴും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവാത്തത് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച ബാലുശേരി മണ്ഡലത്തില്‍ ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അതിനുപകരം കുന്ദമംഗലം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് ധാരണ. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിടിഎ റഹീം പ്രചാരണം ആരംഭിക്കുകയും ചെയ്തു.

PTA Rahim

ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കുന്ദമംഗലം എന്നീ പഞ്ചയത്തുകള്‍ ചേര്‍ന്നതാണ് കുന്ദമംഗലം നിയമസഭാ മണ്ഡലം. 1,05,837 സ്ത്രീ വോട്ടര്‍മാരും 99,735 പുരുഷ വോട്ടര്‍മാരുമടക്കം 2,05,572 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. സംസ്ഥാനത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ലീലാ ദാമോദരനായിരുന്നു വിജയം. 1960ലെ തെരഞ്ഞെടുപ്പില്‍ ഇവര്‍ ഭൂരിപക്ഷം 11,931 ആയി ഉയര്‍ത്തി. 1965ലും 67ലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ വി കൃഷ്ണന്‍ നായരാണ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയത്. 1970ല്‍ മുസ്ലിം ലീഗിലെ പിവിഎസ് മുസ്തഫ പൂക്കോയ തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.

മണ്ഡലം എസ് സി വിഭാഗത്തിന് സംവരണം ചെയ്ത 1977ലെ ത്രഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ കെപി രാമനായിരുന്നു വിജയം. ലീഗിലെ പിളര്‍പ്പിനെ തുടര്‍ന്ന് അഖിലേന്ത്യാ ലീഗ് സ്ഥാനാര്‍ഥിയായി ഇടതുപക്ഷത്തിനൊപ്പംനിന്ന കെപി രാമന്‍ 1980ലും 82ലും വിജയം ആവര്‍ത്തിച്ചു. തുടര്‍ന്നിങ്ങോട്ട് തുടര്‍ച്ചയായ മൂന്നു തവണ ജയിച്ചത് സിപിഎമ്മിലെ സിപി ബാലന്‍ വൈദ്യരായിരുന്നു. 1987ലും 1991ലും 1997ലും ബാലന്‍ വൈദ്യര്‍ മണ്ഡലത്തിനുവേണ്ടി നിയമസഭയിലെത്തി.

എന്നാല്‍, 2001ല്‍ യുസി രാമനിലൂടെ മുസ്ലിം ലീഗ് സീറ്റ് തിരിച്ചുപിടിച്ചു. സിപിഎമ്മിലെ പി കുഞ്ഞനെയായിരുന്നു രാമന്‍ പരാജയപ്പെടുത്തിയത്. മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ 2006ല്‍ സിപിഎം സിപി ബാലന്‍ വൈദ്യരെ വീണ്ടുമിറക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. 297 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുസി രാമന്‍തന്നെ വിജയിച്ചു. ബാലന്‍ വൈദ്യരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അന്നത്തെ സിപിഎം കുന്ദമംഗലം ഏരിയാ സെക്രട്ടറി കെകെ കുഞ്ഞിക്കണാരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. പിന്നീട് സമാന്തര മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയ ഇവര്‍ ഇപ്പോള്‍ ആഎംപിയുടെ ഭാഗമാണ്.

അതുവരെ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മുക്കം, കുരുവട്ടൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ മാറ്റി പകരം സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ഒളവണ്ണ കൂട്ടിച്ചേര്‍ത്തത് 2011ലായിരുന്നു. മണ്ഡലം സംവരണത്തില്‍നിന്നു മാറി പൊതുമണ്ഡലമായും മാറിയ ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ യു.സി രാമന്‍ ഇടതുസ്വതന്ത്രനായി മത്സരിച്ച പി.ടി.എ റഹീമിനോട് 3,269 വോട്ടിന് പരാജയപ്പെടുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥി സികെ പത്മനാഭന് 17,123 വോട്ട് ലഭിച്ചു. കുന്ദമംഗലം, മാവൂര്‍ പഞ്ചായത്തുകളില്‍ യുസി രാമന്‍ ലീഡ് ചെയ്തപ്പോള്‍ ചാത്തമംഗലം, പെരുവയല്‍, ഒളവണ്ണ പഞ്ചായത്തുകളുടെ പിന്‍ബലത്തില്‍ പിടിഎ റഹീം വിജയിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആറു പഞ്ചായത്തുകളിലൂം കൂടി എല്‍ഡിഎഫിന് 71,760ഉം യുഡിഎഫിന് 65,197ഉം ബിജെപിക്ക് 31,629ഉം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തി, മിനി സിവില്‍ സ്റ്റേഷന്‍, സബ് ട്രഷറി, പട്ടികജാതി പ്രിമെട്രിക് ഹോസ്റ്റല്‍, വെള്ളന്നൂര്‍ 33 കെ.വി സബ് സ്‌റ്റേഷന്‍, കുന്ദമംഗലം ടൗണ്‍ സൗന്ദര്യവത്കരണം തുടങ്ങിയവയാണ് പിടിഎ റഹീം മുന്നോട്ടുവയ്ക്കുന്ന വികസന നേട്ടങ്ങള്‍. എന്നാല്‍, ഇതെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടം മാത്രമാണെന്ന് യുഡിഎഫ് വാദിക്കുന്നു.

English summary
Kerala Assembly Election 2016: Kunnamangalam- LDF starts campaign, UDF camp still in confusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X