കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് തൂത്തുവാരുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍, പക്ഷേ നാലിടത്ത് കോ-ലീ-ബി സഖ്യമെന്ന്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യം നിലനില്‍ക്കുന്നതായി സിപിഎം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം. ലീഗ് നേതാവും മന്ത്രിയുമായ ഡോ എംകെ മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്ത്, കുറ്റ്യാടി, തിരുവമ്പാടി, പേരാമ്പ്ര മണ്ഡലങ്ങളിലാണ് രഹസ്യ സഖ്യമുണ്ടാക്കിയിരിക്കുന്നത് എന്നാണ് ആക്ഷേപം.

അതിന് ചില ന്യായങ്ങളും പറയുന്നുണ്ട്. നാലില്‍ മൂന്നിലും എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളാണ്.അവിടെയാണ് പ്രധാനമായും ബിജെപി, യുഡിഎഫിന് വോട്ടുമറിക്കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത് എന്നാണ് ആക്ഷേപം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇതൊന്നും ഏശില്ലെന്നും ജനം അര്‍ഹിക്കുന്ന അവഗണനയോടെ അതിനെയെല്ലാം തള്ളിക്കളയുമെന്നും എളമരം കരീം പറയുന്നു.

Elamaram Kareem

കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എല്‍ഡിഎഫ് വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എളമരം. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ച അതേ സഖ്യമാണ് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചോണ്ടി കോഴിക്കോട്ടെത്തിയാണ് ഈ ധാരണയ്ക്ക് ആശിര്‍വാദം നല്‍കിയതെന്നും എളമരം ആക്ഷേപിച്ചു.

ഇത്തവണ തെരഞ്ഞെടുപ്പിന് രണ്ടുുമാസം മുമ്പ് ആര്‍എസ്എസ് നേതാക്കള്‍ ലീഗ്ഹൗസിലെത്തിയതും ഇക്കഴിഞ്ഞാഴ്ച കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ പരസ്പരം ചര്‍ച്ച നടത്തിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതിന്റെ വീഡിയോ തെളിവുകളൊന്നും കാണിക്കാന്‍ തങ്ങളുടെ പക്കലില്ല. പക്ഷെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് ബോധ്യമാകുമെന്നും എളമരം കരീം പറഞ്ഞു.

കോഴിക്കോട് ജില്ല ഇത്തവണ എല്‍ഡിഎഫ് തൂത്തുവാരുമെന്ന് എല്‍ഡിഎഫ് നേതാക്കളുടെ അവകാശവാദം. 2006ല്‍ 12 മണ്ഡലങ്ങളില്‍ 11ലും ജയിച്ച എല്‍ഡിഎഫ് ഇത്തവണ 13 മണ്ഡലങ്ങളും കൈപ്പിടിയിലാക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, സിപിഐ ജില്ലാസെക്രട്ടറി ടിവി ബാലന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ മുക്കം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Assembly Election 2016: LDF alleges Ko Lee Bee alliance in Kozhikode district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X