കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ മുഖ്യമന്ത്രി പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനറുടെ മറുപടി

  • By Desk
Google Oneindia Malayalam News

കോട്ടയം: ഇടതുപക്ഷജനാധിപത്യമുന്നണിയില്‍ മുഖ്യമന്ത്രി ആരാകുമെന്നതിനെച്ചൊല്ലി തര്‍ക്കമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോട്ടയം പ്രസ് ക്ലബ്ബില്‍ 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു. എല്‍ഡിഎഫിന്റെ വോട്ടു ചോര്‍ത്താനാണ് ബിഡിജെഎസിന്റെ ശ്രമം. ഏറ്റുമാനൂര്‍, പാല, നേമം മണ്ഡലങ്ങളില്‍ യുഡിഎഫും ബിജെപിയും പരസ്പരധാരണയിലാണ്. പാലായില്‍ പിസി തോമസ്സിന്റെ പിന്‍മാറ്റത്തിന് പിന്നിലും ഇത് വ്യക്തമാണെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

Vaikom Viswan

എസ്എന്‍ഡിപി യോഗത്തിന്റെ വോട്ട് പിടിക്കാനുള്ള ബിജെപി ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറില്‍ പിണറായി വിജയനെത്തിയതിനെക്കുറിച്ചും അദ്ദേഹം അഭിപ്രായം പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് പിണറായി എത്തിയത്. പൂഞ്ഞാറിലെ പിസി ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം ഒരു പ്രശ്‌നമേയല്ല. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരത്തില്‍ പൂഞ്ഞാറില്‍ എല്‍ഡിഎഫ് വിജയിക്കും- അദ്ദേഹം പറഞ്ഞു.

ബാലകൃഷ്ണപിള്ളയുമായി എല്‍ഡിഎഫിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാനും അദ്ദേഹം മറന്നില്ല. എല്‍ഡിഎഫിന്റെ മദ്യനയത്തെപ്പറ്റിയും അഭിപ്രായം പറഞ്ഞു. യുഡിഎഫിന്റേത് വ്യാജമദ്യനയമാണ്. ബാര്‍ പൂട്ടിയെന്ന് പറയുമ്പോഴും അവിടെ ബിയറും വൈനും വില്‍ക്കുന്നത് മറക്കരുത്.

'മുഖ്യമന്ത്രിയെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കമില്ല. വിഎസ്സും പിണറായിയും രണ്ടു വഴിക്കാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള മാധ്യമശ്രമം വിലപ്പോവില്ല' - വൈക്കംവിശ്വന്‍ മുഖാമുഖത്തില്‍ വ്യക്തമാക്കി.

English summary
Assembly Election 2016: LDF Convenor reacts to VS Achuthanandan's comment on Chiefministership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X