ബിജെപി-എല്‍ഡിഎഫ് വോട്ട് കച്ചവടത്തിന്റെ കണക്കുകള്‍ നിരത്തി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ബിജെപിയുമായി രഹസ്യവോട്ട് കച്ചവടം നടത്തുന്നത് എല്‍ഡിഎഫ് ആണെ്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ ഫേസ് ബുക്ക് പേജിലാണ് പരാമര്‍ശം നടത്തിയിരിക്കുന്നത്. ജയിക്കാന്‍ ബിജെപി-ബിഡിജെഎസ് സഖ്യത്തിന്റെ വോട്ട് വാങ്ങാനുള്ള തത്രപ്പാടിലാണ് വിഎസ് അച്യുതാനന്ദനെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളില്‍ മലമ്പുഴ മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ പൂര്‍ണ്ണമായി വിഎസ് അച്യുതാനന്ദനാണ് വാങ്ങിയിരുന്നത്. 2006ല്‍ ബിജെപിക്ക് മലമ്പുഴയില്‍ ലഭിച്ചത് 3.75 ശതമാനം വോട്ടായിരുന്നു. എന്നാല്‍ 2009ലെ ലേകസഭാ തിരഞ്ഞെടുപ്പില്‍ അത് 7.1 ശതമാനമായി ഉയര്‍ന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 2011ല്‍ ബിജെപിയുടെ ഘടകക്ഷിയായ ജെഡിയു കേരളത്തില്‍ മത്സരിച്ച ഏക സീറ്റായിരുന്നു മലമ്പുഴ. അന്ന് ജെഡിയുവിനു കിട്ടിയത് 2.03 ശതമാനം മാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
2011ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2014 ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ കോവളം നിയോജക മണ്ഡലത്തിലെ ആകെ 161 ബൂത്തുകളില്‍ 113 എണ്ണത്തിലും എല്‍ഡിഎഫിന്റെ വോട്ട് ബിജെപിയില്‍ ചോര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ സഹിതം ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.
നേമം മണ്ഡലത്തിലും തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലും അറന്മുള മണ്ഡലത്തിലും എല്‍ഡിഎഫിന്റെ വോട്ട് ബിജെപിയിലേക്ക് ക്രമാധീതമായി ചോര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നു എന്നാണ് എപ്പോഴും എല്‍ഡിഎഫ് പറയാറുള്ളത് എന്നാല്‍ ബിജെപിയും എല്‍ഡിഎഫും ചേര്‍ന്നാണ് വോട്ട് കച്ചവടം നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications