Get Updates
Get notified of breaking news, exclusive insights, and must-see stories!

ലേബി സജീന്ദ്രന്റേത് ആത്മഹത്യാശ്രമം...? ഫേസ്ബുക്ക് പോസ്റ്റുകള്‍ എവിടെപ്പോയി?

കൊച്ചി: വിവാദമായ ടെലിഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പറയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു. മാതൃഭൂമി ന്യൂസിലെ മാധ്യമ പ്രവര്‍ത്തകയും കുന്നത്തുനാട് എംഎല്‍എ വിപി സജീന്ദ്രന്റെ ഭാര്യയും ആയ ലേബി സജീന്ദ്രനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്തകള്‍ പുറത്ത് വന്നത്.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെബി ബാലകൃഷ്ണന്റെ മരുമകനും കോണ്‍ഗ്രസ് നേതാവും ആയിരുന്ന പിവി ശ്രീനിജനെ കുറ്റപ്പെടുത്തിക്കൊണ്ട് ലേബി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ആത്മഹത്യാശ്രമം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷം ആ ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം തന്നെ അപ്രത്യക്ഷമായി.

വിവാദ സംഭാഷണം പുറത്തായതോടെ താന്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കുകയാണെന്ന് ലേബി വ്യക്തമാക്കിയിരുന്നു.

ആത്മഹത്യാശ്രമം?

ആത്മഹത്യാശ്രമം?

സ്ഥാപനത്തില്‍ രാജിക്കത്ത് നല്‍കിയതിന് ശേഷമാണ് ആത്മഹത്യാശ്രമം നടന്നതായി പറയുന്നത്. എന്തായാലും ലേബി സജീന്ദ്രനെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സ്ഥിരീകരണം?

സ്ഥിരീകരണം?

അത് ആത്മഹത്യാശ്രമം ആയിരുന്നോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭ്യമല്ല. ആത്മഹത്യാശ്രമം ആണെങ്കില്‍ പോലീസ് കേസ് എടുക്കേണ്ടതല്ലേ എന്ന ചോദ്യവും ഉയരുന്നു.

ഫേസ്ബുക്ക് പോസ്റ്റുകള്‍

ഫേസ്ബുക്ക് പോസ്റ്റുകള്‍

ലേബി സജീന്ദ്രന്റെ പേരിലുള്ള ടെലിഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതോടെയൊണ് അടുത്ത ദിവസം ലേബി തന്നെ ഫേസ്ബുക്കില്‍ വിശദീകരണവുമായി എത്തിയത്.

ശ്രീനിജനെതിരെ

ശ്രീനിജനെതിരെ

ശ്രീനിജന്‍ ചതിച്ച് തോല്‍പിച്ചു എന്നായിരുന്നു ലേബി ഫേസ്ബുക്കിലെ ആദ്യ പ്രതികരണത്തില്‍ എഴുതിയിരുന്നത്. ഈ ഫോസ്റ്റ് ഇപ്പോള്‍ കാണുന്നില്ല.

രാജി പ്രഖ്യാപനം

രാജി പ്രഖ്യാപനം

ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍, തുടങ്ങിയവരെ അഭി സംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റിലാണ് മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കുന്ന കാര്യം ലേബി പ്രഖ്യാപിച്ചത്.

ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍

ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍

ടെലിഫോണ്‍ സംഭാഷണം വിവാദമായതിന് ശേഷം എഴുതിയ മൂന്ന് ഫേസ്ബുക്ക് പോസ്റ്റുകളാണ് ലേബി ഡിലീറ്റ് ചെയ്തിട്ടുള്ളത്. പോസ്റ്റുകള്‍ ഡിലീറ്റ് ആകുന്നതിന് മുമ്പ് തന്നെ ആത്മഹത്യാശ്രമം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

കൂടുതല്‍ ശബ്ദരേഖ

കൂടുതല്‍ ശബ്ദരേഖ

തൊട്ടടുത്ത ദിവസം മറ്റൊരു ശബ്ദരേഖ കൂടി ലേബിയുടെ പേരില്‍ പുറത്ത് വന്നിട്ടുണ്ട്. അതിലും ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് ഉള്ളത്.

ഒളിക്യാമറ

ഒളിക്യാമറ

എതിര്‍ ക്യാമ്പിലെ വിവരങ്ങള്‍ ഒളിക്യാമറ വച്ച് ചോര്‍ത്താന്‍ നിര്‍ദ്ദേശിയ്ക്കുന്ന രീതിയിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+