ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരും: ഫ്രാന്‍സിസ് ജോര്‍ജ്ജ്
തൊടുപുഴ:നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനും ഇടുക്കി നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ ഫ്രാന്‍സിസ് ജോര്‍ജ്ജ്.
ഇടുക്കി ജില്ലയുടെയും വിശിഷ്യ മലയോര മേഖലയുടെയും അടിസ്ഥാന പ്രശ്‌നങ്ങളായ കൈവശഭൂമിയുടെ പട്ടയം, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള മലയോര ജനതയുടെ ആശങ്കകള്‍, പരിസ്ഥിതി ദുര്‍ബല പ്രദേശ നിയമം നടപ്പാക്കിയപ്പോള്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി തിരികെ ലഭ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത യഡിഎഫിന്, ഈ തെരഞ്ഞെടുപ്പിലൂടെ മലയോര ജനത ശക്തമായ തിരിച്ചടി നല്‍കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വന്യജീവികളില്‍ നിന്ന് കൃഷിയെയും കര്‍ഷകരെയും രക്ഷിക്കാന്‍ ഒരു നടപടിയും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.

ന്യൂനപക്ഷ -ദലിത് വിഭാഗങ്ങള്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണ് ഇത്. റബര്‍, ഏലം, കാപ്പി തുടങ്ങിയ നാണ്യവിളകളുടെ വിലതകര്‍ച്ച മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസം പകരാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും യുഡി.എഫിനു സാധിച്ചില്ല. ആ പ്രതിഷേധം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടയപ്രശ്‌നത്തിലും കസ്തൂരി രംഗന്‍ വിഷയത്തിലും ആത്മാര്‍ത്ഥമായ സമീപനം യു.ഡി.എഫില്‍ നിന്ന് ഉണ്ടായിട്ടില്ല. ഈ പ്രശ്‌നങ്ങളില്‍ കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കേരള കോണ്‍ഗ്രസ് നേതൃത്വവും അതിനു തയാറല്ല എന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത് എന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് വിശദീകരിച്ചു.












Click it and Unblock the Notifications