ഉമ്മന്‍ചാണ്ടി എല്ലാവരെയും കടത്തിവെട്ടി... ഏതിലാണെന്ന് ബേബി പറയും!!!
ആലപ്പുഴ: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തിന്‍ മുന്‍ സര്‍ക്കാറുകളെയെല്ലാം കടത്തിവെട്ടിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. എല്ലാ മന്ത്രിമാരും പ്രതിസ്ഥാനത്താണ്. ഓരോരുത്തരുടെയും പേരില്‍ എത്ര കേസുണ്ടെന്ന് പോലും മന്ത്രിമാര്‍ക്ക് അറിയില്ല എന്ന സ്ഥിതിയാണെന്നും ബേബി ആരോപിച്ചു.
ഏത് കേസ് എടുത്താലും മുഖ്യമന്ത്രി മുഖ്യ പ്രതിസ്ഥാനത്തുണ്ടാകും. സന്തോഷ് മാധവന് ഭൂമികൊടുത്ത കേസിലും ഉമ്മന്‍ചാണ്ടിയാണ് മുഖ്യപ്രതി. വിജയ് മല്യക്ക് ഭൂമി കൊടുത്തത് ബോഫോഴ്‌സിനേക്കാള്‍ വലിയ കുംഭകോണമായി. ആലപ്പുഴ ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു ബേബി.

അഴിമതിയുടെ കാര്യത്തില്‍ മുന്നിലുള്ള യുഡിഎഫിന് വോട്ടുചെയ്യണോ എന്നും ജനപക്ഷത്തുള്ള എല്‍ഡിഎഫിന് വോട്ടുചെയ്യണമോയെന്ന് ജനം തീരുമാനിക്കട്ടേ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന കാര്യം തര്‍ക്കമില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി ഇത്തവണ മത്സര രംഗത്തില്ല. കൊല്ലത്തെ കുണ്ടറയില്‍ നിന്നുള്ള നിയമസഭാഗമാണ് നിലവില്‍. ഇത്തവണ കുണ്ടറയില്‍ ഡനവിധി തേടുന്നത് ജെ മേഴ്സിക്കുട്ടിയമ്മയാണ്.












Click it and Unblock the Notifications