മലപ്പുറം പിടിയ്ക്കാന്‍ ലീഗിലെ വിമതരെ തേടിയിറങ്ങി... ഒടുവില്‍ സിപിഎം പഠിച്ചു!!!
മലപ്പുറം: ലീഗ് തട്ടകങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ വിമതരേയും സ്വതന്ത്ര സ്ഥാനാര്‍ഥികളേയും തേടിയിറങ്ങിയ സിപിഎമ്മിന്‍റെ നീക്കം പാളി. അഞ്ച് ലീഗ് വിമതരെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാക്കാന്‍ സിപിഎം ശ്രമിച്ചത്. സ്ഥാനാര്‍ഥിയാകാന്‍ പരിഗണിച്ച പലരും തുടക്കത്തില്‍ അര്‍ദ്ധസമ്മതം മൂളിയിരുന്നെങ്കിലും കാര്യത്തോടടുത്തപ്പോള്‍ പിന്‍മാറി.
ജില്ലയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാല് മണ്ഡലങ്ങളില്‍ മാത്രമാണ് സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍മയത്തില്‍ ഏകദേശ ധാരണയായിട്ടുള്ളത്. മറ്റ് മണ്ഡലങ്ങളിലെ സ്ഥനാര്‍ഥികളെ ഊഹിക്കാന്‍ അണികള്‍ക്കും കഴിയാത്ത അവസ്ഥയായിരുന്നു കഴിഞ്ഞ ദിവസംവരെ സിപിഎമ്മില്‍. എന്നാല്‍ വിമതരേയും പൊതുസ്വതന്ത്രരേയും തേടിയലഞ്ഞ നീക്കം ഫലവത്താകാതിരുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കാനാണ് പാര്‍ട്ടി തീരുമാനം.

മലപ്പുറത്തെ 12 നിയമസഭാ മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ശേഷിക്കുന്ന നാലു മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനുണ്ട്. ഇതില്‍ പൊന്നാനിയും വണ്ടൂൂരും ഏകദേശ ധാരണയായി. വണ്ടൂൂരില്‍ മന്ത്രി എ.പി അനില്‍ കുമാറും പൊന്നാനിയില്‍ പി.ടി അജയ് മോഹനും മത്സരിക്കും. കോണ്‍ഗ്രസിന്റെ മറ്റു രണ്ടു സീറ്റുകളായ നിലമ്പൂരിലും തവനൂരിലും ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.
ഇടതു മുന്നണിയില്‍ തവനൂരിലും പൊന്നാനിയിലും താനൂരിലും സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായി. മലപ്പുറത്ത് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ് തവനൂരും പൊന്നാനിയും.
പൊന്നാനിയില്‍ ശ്രീരാമകൃഷ്ണനും തവനൂരില്‍ കെടി ജലീലും വീണ്ടും ജനവിധി തേടുമ്പോള്‍ താനൂരില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ പി. അബ്ദുറഹിമാനാകും സ്ഥാനാര്‍ഥി.
നിലമ്പൂരില്‍ തോമസ് മാത്യുവോ പിവി അന്‍വറോ ആയിരിക്കും ഇടതു പാളയിത്തില്‍ നിന്നും സ്ഥാനാര്‍ഥിയാവുക. കേരള കോണ്‍ഗ്രസ് (ജേക്കബ് വിഭാഗം) ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റിയൊന്നടങ്കം രാജിവെച്ച് ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് മലയോര കുടിയേറ്റ മേഖലയില്‍ ഇടതു മുന്നണിക്കു ഗുണകരമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഫ്രാന്‍സിസ് ജോര്‍ജിന്റെ ഇടതിലേക്കുള്ള വരവും വണ്ടൂൂര്‍ നിലമ്പൂര്‍ മണ്ഡലങ്ങളില്‍ ഇടതിന് തുണയാവും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച നാലു മണ്ഡലങ്ങളിലും വിമത ഭീഷണി ഉയരുന്നുണ്ട്. വള്ളിക്കുന്ന്, കോട്ടയ്ക്കല്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ ലീഗിനും വിമത ഭീഷണിയുണ്ട്.












Click it and Unblock the Notifications