'മമ്മൂക്കവരും, എല്ലാം ശരിയാകും' ... മുദ്രാവാക്യത്തിന് ഇവിടെ ഒരു തിരുത്ത്!!!
ആലപ്പുഴ: എൽഡിഎഫ് ഭരണത്തിൽ വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ! എന്തായാലും 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന പ്രചാരണ മുദ്രാവാക്യം വൈറലായിക്കഴിഞ്ഞു. അണികളും നേതാക്കളുമെല്ലാം ഇപ്പോൾ എന്തു പറഞ്ഞാലും ഈ മുദ്രാവാക്യം ചേർത്തേ പറയാറുള്ളൂ.
അങ്ങനെയിരിക്കെയാണ്, തോമസ് ഐസക്കിന്റെ പ്രചാരണത്തിനായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നുണ്ടെന്നറിഞ്ഞത്. അപ്പോൾ ആലപ്പുഴയിലെ സഖാക്കൾ മുദ്രാവാക്യം ഒന്ന് തിരുത്തി! 'മമ്മൂക്ക വരും, എല്ലാം ശരിയാകും' എന്നാണ് ഇപ്പോൾ കിഴക്കിന്റെ വെനീസിൽ നിറഞ്ഞു കേൾക്കുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കാണ് പ്രചാരണത്തിന് മമ്മൂട്ടിയെ ഇറക്കുന്നത്. ഏപ്രിൽ 10 ന് വൈകിട്ട് നാലിന് മണ്ണഞ്ചേരിയിലാണ് മമ്മൂട്ടി പങ്കെടുക്കുന്ന പരിപാടി. സിറ്റിങ് എംഎൽഎ എന്ന നിലയിൽ ഐസക്ക് നടത്തിയ ഫെയ്സ് ബുക്കിലെ ഇടപെടലുകളും പ്രവർത്തനങ്ങളും ഫെയ്സ് ബുക്ക് ഡയറി എന്ന പേരിൽ പുറത്തിറക്കാനാണ് മമ്മൂട്ടിയുടെ വരവ്. ഈ ഡയറി വോട്ടർമാരിലെത്തി നാണ് പരിപാടി.
മമ്മൂട്ടിയും തോമസ് ഐസക്കും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എഫ്ബി വഴിയും പ്രചാരണമുണ്ട്.












Click it and Unblock the Notifications