Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി കേരളത്തില്‍ വരുന്നത് ബിജെപിയ്ക്ക് വേണ്ടിയല്ല, കോണ്‍ഗ്രസ്സിന് വേണ്ടി... മാണിക് സര്‍ക്കാര്‍

ആലപ്പുഴ: കോൺഗ്രസിനെ സഹായിക്കാനാണ് നരേന്ദ്രമോദി കേരളത്തിലേക്ക് വരുന്നതെന്ന് ത്രിപുര മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ. പ്രത്യുപകാരമായി കോൺഗ്രസ് ബിജെപിയേയും സഹായിക്കുമെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.

കേരളത്തില് ബിജെപി അക്കൗണ്ട് തുറക്കാന് ജനങ്ങള് അനുവദിക്കില്ലെന്ന് നരേന്ദ്ര മോദിക്ക് നന്നായറിയാം. ആലപ്പുഴ നിയോജകമണ്ഡലത്തിലെ ഇടതുജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഡോ ടിഎം തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം നടത്തിയ യോഗത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Manik Sarkar

കേരളത്തെ ഏറെ പ്രശസ്തമാക്കിയ സാമുദായിക സൗഹാര്‍ദ്ദവും, മതമൈത്രിയും തകര്‍ക്കാനാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. ആര്എസ്എസുകാരുമായി മാനസിക അടുപ്പമുണ്ടാക്കി ഏത് വിധേനയും ഭരണത്തില്‍ തുടര്‍ന്ന് കേരളത്തെ കൊള്ളയടിക്കുന്നത് തുടരാനാണ് ഉമ്മന് ചാണ്ടിയുടെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തിനാകെ മാതൃകയായിരുന്ന കേരളത്തെ സമസ്തമേഖലകളിലും തകര്ത്തു തരിപ്പണമാക്കുകയാണ് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് യുഡിഎഫ് സര്‍ക്കാര് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന് ഭരണമുള്ള ഏക സംസ്ഥാനമാണ് ഇപ്പോള്‍ ത്രിപുര. മികച്ച പ്രതിച്ഛായയോടെയാണ് മണിക് സര്‍ക്കാര്‍ ഇത്തവണയും ത്രിപുരയില്‍ അധികാരത്തിലെത്തിയത്. വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന് കേരളത്തിലും ലഭിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+