അലിയുടെ പഴയ മങ്കട... ഇപ്പോള്‍ അഹമ്മദ് കബീറിന്റെ... ഇനി റഷീദലിയുടേയോ?
മലപ്പുറം: മങ്കട മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം കനക്കും. ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ ഫ്ലക്സ് യുദ്ധവും തുടങ്ങി. പ്രധാന കവലകളില്‍ ഫ്ലക്സുകള്‍ നിരന്നു കഴിഞ്ഞു.
'കാണാമറയത്തല്ല കൈ എത്തും ദൂരത്ത്' എന്ന തലക്കെട്ടോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ ടികെ റഷീദലിയുടെയും, 'മാറുന്ന മങ്കടയ്ക്ക് മാറാത്ത കൈയ്യൊപ്പ്' എന്നെഴുതി യുഡിഎഫ് സ്ഥാനാര്‍ഥി ടിഎ അഹമ്മദ് കബീറിന്റെയും ഫ്ലക്സുകളും, പോസ്റ്ററുകളുമാണ് വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി സ്വദേശിയായ അഹമ്മദ് കബീര്‍ മണ്ഡലത്തില്‍ നിന്ന് ഇരുപതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ചെയ്ത വികസന കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകവഴി തന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. എന്നാല്‍ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഉജ്ജ്വല വിജയം കൈവരിച്ച അഡ്വ ടികെ റഷീദലിയെ അപ്രതീക്ഷിതമായാണ് മങ്കടയില്‍ അങ്കത്തിന് നിയോഗിച്ചത്.
മുന്‍ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ റഷീദലി 2011ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരിരുന്നു. ജില്ലയില്‍ ആകമാനം ലീഗ് തരംഗവും പെരിന്തല്‍മണ്ണയില്‍ അലി ഇഫക്ടും ആഞ്ഞടിച്ച കാലമായിരുന്നു അത്. അങ്ങാടിപ്പുറം, പുഴക്കാട്ടിരി, മൂര്‍ക്കനാട്, മങ്കട എന്നീ പഞ്ചായത്തുകളില്‍ ഇടതുപക്ഷം ശക്തമായി തിരിച്ച് വരികയും ബാക്കിയുള്ള പഞ്ചായത്തുകളില്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടാമതെത്തുകയും ചെയ്തു . ഇത് ഇടതിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ന്യൂനപക്ഷ വിരുദ്ധ വികാരവും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും മങ്കടയില്‍ പ്രദാന ചര്‍ച്ചാ വിഷയം ആകും എന്ന് ഉറപ്പാണ്. അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കിയത് യുഡിഎഫ് മങ്കടയിലും, പെരിന്തല്‍മണ്ണയിലും പ്രചാരണായുധമാക്കുമ്പോള്‍ തുറന്ന് കൊടുത്ത അന്ന് തന്നെ അങ്ങാടിപ്പുറം ജംഗഷനില്‍ പഴയപടി ഗതാഗതക്കുരുക്ക് നിലനില്ക്കുന്നതും എല്‍ഡിഎഫിന് ആശ്വാസം നല്കുന്നു. അഹമ്മദ് കബീര്‍ മണ്ഡലത്തിലെ സ്ഥിരം സാന്നിദ്ധ്യമല്ലാത്തതും ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധങ്ങളില്‍ ഒന്നായിരിയ്ക്കും . ലീഗിലെ ചില ഗ്രൂപ്പ് വഴക്കുകളിലും ഇടതുപക്ഷം പ്രതിക്ഷ വയ്ക്കുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications