നരേന്ദ്ര മോദിക്ക് മൂന്ന് ശത്രുക്കൾ... വിഎസ് പറയും ആരൊക്കെയെന്ന്!!!
ഹരിപ്പാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്ന് ശത്രുക്കളുണ്ട്. നമ്പർ വൺ മുസ്ലിങ്ങൾ, നമ്പർ ടു ക്രിസ്ത്യാനികൾ, നമ്പർ ത്രീ കമ്മ്യൂണിസ്റ്റുകൾ.. ഈശത്രുക്കളെ ഇല്ലാതാക്കാനാണ് മോദി എപ്പോഴും ശ്രമിച്ചിട്ടുള്ളത്.- പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റേതാണ് വാക്കുകൾ.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നതു മുതൽ മൂന്ന് കൂട്ടരേയും മോദി ശത്രുവായാണ് കണ്ടിരുന്നത്. പ്രധാനമന്ത്രിയായപ്പോഴും അതിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. മോദിയെപ്പോലെ ഒരു പാട് വില്ലൻമാരെ കമ്മ്യൂണിസ്റ്റുകാർ കണ്ടിട്ടുണ്ട്. പക്ഷേ ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മോദിയുടെ ഇത്തരം നയങ്ങൾക്കെതിരെയുള്ള വിധി എഴുത്തായിരിക്കണം ഈ തിരഞ്ഞെടുപ്പ്- വിഎസ് പറഞ്ഞു.

ബിജെപിയും ബിഡിജെഎസും ചേർന്ന എന്ന എൻഡിഎ സഖ്യം കേരളത്തിൽ വൻ ശക്തിയാകുമെന്ന പ്രചാരണങ്കൾക്കിടെയാണ് നരേന്ദ്ര മോദിക്കെതിരെ വിഎസ് ആഞ്ഞടിച്ചത്. ഹരിപ്പാട് മണ്ഡലത്തിലെ എൽഡിഎഫ് കൺവെൻഷനിലായിരുന്നു വിഎസിന്റെ പ്രസംഗം.
പതിവുപോലെ ഉമ്മൻ ചാണ്ടിയെ വിമർശിക്കാനും വിഎസ് മറന്നില്ല. കൊള്ളക്കാരുടെയും അഴിമതിക്കാരുടേയും നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് വിഎസ് പരിഹസിച്ചു. ഉമ്മൻ ചാണ്ടിയുടെ കള്ളത്തരങ്ങൾക്ക് രമേശ് ചെന്നിത്തല യുടെ കൂട്ടുമുണ്ട്. രമേശ് തന്റേടമില്ലാത്ത നേതാവാണെന്ന് പറഞ്ഞാണ് വിഎസ് പ്രസംഗം നിർത്തിയത്.












Click it and Unblock the Notifications