മോദി ബിരുദമുണ്ടെന്ന് തെളിയിച്ചു; പക്ഷേ ഭാഷ ഇനിയും പഠിക്കണമെന്ന് വൃന്ദാ കാരാട്ട്
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദി സൊമാലിയ പരാമര്‍ശം വഴി ഇന്ത്യയേയും കേരളത്തെയും അപമാനിച്ചിരിക്കുകയാണ്. മോദി ഡല്‍ഹിയിലെത്തി കേരളത്തെക്കുറിച്ച് പഠിക്കണം. എന്നിട്ട് വേണം കേരളത്തിലെത്തി ഇനി സംസാരിക്കുവാന്‍- സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്.
മോദിയുടെ പരാമര്‍ശം അന്താരാഷ്ട്ര ചാനലുകളില്‍ വരെ സംഭവം വാര്‍ത്തയായി. സത്യത്തില്‍ ഗുജറാത്തിലെ ജനങ്ങളാണ് കഷ്ടപ്പെടുന്നത്. കേരള മോഡല്‍ ഗുജറാത്തിലാണ് നടപ്പിലാക്കേണ്ടത്. നരേന്ദ്രമോദിക്ക് ബിരുദങ്ങള്‍ ഉണ്ടെന്ന് തെളിയിച്ചെങ്കിലും ഭാഷഇനിയും പഠിക്കേണ്ടതുണ്ടെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. സ്ത്രീ സുരക്ഷിതത്വത്തിന് വേണ്ടി ഒന്നും നടക്കുന്നില്ല. ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. പെരുമ്പാവൂരിലെ ജിഷകൊലപാതക കേസിലെ പ്രതികളെ പിടികൂടുവാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. പോലീസ് തെളിവുകള്‍ നശിപ്പിച്ചു. എട്ട് മാസംമുമ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നടന്ന ജലജ കൊലപാതകകേസിലും പുരോഗതിയില്ല- വൃന്ദ് കാരാട്ട് ആരോപിച്ചു.
ആലപ്പുഴ പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയിലാണ് നരേന്ദ്രമോദിയെ കണക്കിന് വിമര്‍ശിച്ചും സ്ത്രീ സുരക്ഷയില്‍ യുഡിഎഫിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയും വൃന്ദ കാരാട്ട് സംസാരിച്ചത്. ഒപ്പം പ്രാദേശിക വിഷയങ്ങളും അവര്‍ ഉയര്‍ത്തിക്കാട്ടി.












Click it and Unblock the Notifications