പ്രധാനമന്ത്രി പങ്കുവച്ചത് ആദിവാസികളുടെ വേദന: മന്ത്രി സുരേഷ് പ്രഭു
കോഴിക്കോട്: കേരളത്തിലെ ആദിവാസികളുടെ യാതനകളാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. നരേന്ദ്ര മോദി എംഎല്‍എ ആവുന്നതിന് മുമ്പ് തന്നെ ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ ഏറെ കാലം സാമൂഹിക പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ആദിവാസികളുടെ പ്രശ്നങ്ങള്‍ നന്നായി അറിയാവുന്ന പ്രധാനമന്ത്രി കേരളത്തിലെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതമാണ് വിവരിച്ചതെന്നും സുരേഷ് പ്രഭു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നരേന്ദ്ര മോദി കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്തിട്ടില്ല. കേരളത്തിലെ ആദിവാസികളുടെ ജീവിത രീതി മെച്ചപ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നേതാവാണ് മോദി. കേരളത്തെ സോമാലിയുമായി താരതമ്യം ചെയ്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിനാണ് വിവാദം ശൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലിബിയയില്‍ കുടുങ്ങിയവരെ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് ലിബിയയില്‍ കുടുങ്ങിയവര്‍ നാട്ടിലെത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദേശത്തുള്ള ഇന്ത്യക്കാരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ നയമുണ്ട്. വിദേശ രാജ്യങ്ങളില്‍ പ്രയാസമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറുമുണ്ട്. ലിബിയയിലെ ഇന്ത്യക്കാരുടെ കാര്യത്തിലും ഇത് തന്നെയാണുണ്ടായത്.
തിരഞ്ഞെടുപ്പായതിനാല്‍ വിവാദമുണ്ടാക്കാനാണ് ഇരുമുന്നണികളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഇരുമുന്നണികളും പരാജയമാണ്. ഇത്രയും കാലം ജനങ്ങള്‍ നെഗറ്റീവ് വോട്ടാണ് രേഖപ്പെടുത്തിയത്. എല്‍ഡിഎഫിനെ മടുക്കുമ്പോള്‍ യുഡിഎഫിനെയും യുഡിഎഫിനെ മടുക്കുമ്പോള്‍ എല്‍ഡിഎഫിനെയും ജയിപ്പിക്കുകയായിരുന്നു. ഇത്തവണ മാറ്റത്തിനായി ജനങ്ങള്‍ വോട്ട് ചെയ്യും. ബിജെപിക്ക് മാത്രമേ കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട് ഭാവിയില്‍ കേരളത്തിലുമുണ്ടാകും. ഇരു മുന്നണികളും പരസ്പരം സഹായിച്ചാണ് കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാറുള്ളത്. ബിജെപിക്ക് കേരളത്തില്‍ വന്‍ ജനപിന്തുണ ലഭിക്കുന്നുണ്ടെന്നും വന്‍ വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നതെന്നും സുരേഷ് പ്രഭു വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications