Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യുദ്ധം; സ്ഥാനാര്‍ഥിയെ പാര്‍ട്ടി ഓഫിസില്‍ നിന്ന് ഇറക്കിവിട്ടു

ഇടുക്കി: ദേവികുളത്ത് കെപിസിസി വൈസ് പ്രസിഡന്റ് എകെ മണിക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷം. മണിക്കു സീറ്റ് നിഷേധിച്ചുകൊണ്ട് ഹൈക്കമാന്‍ഡ് സീറ്റ് നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആര്‍ രാജാറാമിനെ പാര്‍ട്ടി ഓഫിസില്‍ നിന്ന് മണി അനുകൂലികളായ പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു.

R Rajaram

കഴിഞ്ഞദിവസം ഓഫീസിലെത്തിയ രാജാറാമിനെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ഇറക്കി വിടുകയായിരുന്നു. മണി അല്ലാതെ ആരെയും സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. മണി പറയുന്നവര്‍ക്കെ ഇവിടെ വോട്ടു നല്‍കുവെന്നും ഇവര്‍ പറഞ്ഞു. വൈകിട്ട് ഓഫീസിലെത്തിയ ഡിസിസി സെക്രട്ടറി ജി മുനിയാണ്ടിക്കെതിരെയും മണി അനുകൂലികള്‍ സംഘടിച്ചെത്തി. മുനിയാണ്ടിയാണ് രാജാറാമിന്റെ പേര് നിര്‍ദേശിച്ചതെന്ന് ആരോപിച്ചായിരുന്നു ഇത്. തുടര്‍ന്ന് ഓഫിസില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.

Senapathi Venu

എകെ മണിയെ സ്ഥാനാര്‍ഥിയാക്കണമെന്നു ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസ് പൂട്ടിയിരുന്നു. എകെ മണി സ്ഥാനാര്‍ഥിയാണെന്നാണ് ആദ്യം സൂചനകള്‍ വന്നതെങ്കിലും അന്തിമപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് എകെ മണിക്കെതിരെ ശക്തമായ എതിര്‍പ്പാണ് തൊഴിലാളികളുടെ ഭാഗത്തു നിന്നും ഉണ്ടായത്. മൂന്നാം വിജയം തേടുന്ന സിപിഎം നേതാവ് എസ് രാജേന്ദ്രന്‍ ദേവികുളത്ത് കടുത്ത പ്രചാരണത്തിലാണ്.

Cyriac Thomas

ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസിന് സീറ്റ് ലഭിക്കാത്തത് എ വിഭാഗത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. പീരുമേട് സീറ്റ് റോയിയ്ക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഐഎന്‍ടിയുസി നേതാവും ജില്ലാ പഞ്ചായത്തംഗവുമായ സിറിയക്ക് തോമസാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ പീരുമേട് എംഎല്‍എ കെകെ തോമസിന്റെ മകനാണ് സിറിയക്ക് തോമസ്. മൂന്നാം ഊഴം തേടുന്ന സിപിഐ നേതാവ് ഇഎസ് ബിജിമോളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

ഉടുമ്പഞ്ചോലയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എംഎം മണിക്കെതിരെ യുഡിഎഫ് രംഗത്തിറക്കിയിരിയ്ക്കുന്നത് സേനാപതി വേണുവിനെയാണ്. കെപിസിസി സെക്രട്ടറി ഇബ്രാഹിം കുട്ടി കല്ലാറിന് സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പിടി തോമസിന് തൃക്കാക്കരയില്‍ സീറ്റ് ലഭിക്കുകയും എ ഗ്രൂപ്പിലെ ഇദ്ദേഹത്തിന്റെ എതിര്‍വിഭാഗക്കാരനായ റോയി കെ പൗലോസിന് സീറ്റ് ലഭിക്കാതിരിക്കുകയും ചെയ്തത് ഗ്രൂപ്പിനുളളിലെ ഗ്രൂപ്പ് പോരിന് കരുത്ത് പകരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+