കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ട് പഠിയ്ക്കൂ മുസ്ലീം ലീഗിനെ... ഇനി പ്രഖ്യാപിയ്ക്കാന്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രം

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മത്സരിക്കുന്ന മൂന്ന് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആണ് മൂന്ന് പേരുകള്‍ പ്രഖ്യാപിച്ചത്. മുസ്ലീം ലീഗ് മത്സരിയ്ക്കുന്ന 24 സീറ്റില്‍ 23ലും ഇതോടെ സ്ഥാനാര്‍ഥികളായി.

ഇനി പ്രഖ്യാപിക്കാനുള്ളത് ഒരു സ്ഥാനാര്‍ത്ഥിയെ മാത്രമാണ്. പാണക്കാട് ചേര്‍ന്ന മുസ്‌ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം വാര്‍ത്ത സമ്മേളനത്തിലായിരുന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

കുറ്റ്യാടി മണ്ഡലത്തില്‍ മുസ്‌ലിംലീഗ് കോഴിക്കോട് ജില്ല ട്രഷറര്‍ പാറക്കല്‍ അബ്ദുല്ലയും ബാലുശ്ശേരി മണ്ഡലത്തില്‍ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് യുസി രാമനും ഗുരുവായൂരില്‍ മുസ്‌ലീം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്‍റ് പിഎം സാദിഖലിയും മത്സരിയ്ക്കും. ഇരവിപുരത്തിനു പകരമുള്ള സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസുമായി കൂടതല്‍ ചര്‍ച്ച ആവശ്യമായതിനാല്‍ പ്രസ്തുത സീറ്റിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട് നടക്കും.

muslim-league

മുസ്‌ലീം ലീഗ് മത്സരിക്കുന്ന 20 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പാണക്കാട് നടന്ന പത്രസമ്മേളനത്തില്‍ ദേശീയ പ്രസിഡന്‍റ് ഇ അഹമ്മദ് എം പി ദേശീയ ട്രഷററും വ്യവസായ-ഐടി മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ഇടി മുഹമ്മദ് ബഷീര്‍ എംപി, എംപി അബ്ദുസമദ് സമദാനി, പിവി അബ്ദുല്‍ വഹാബ് എംപി, കെഎസ് ഹംസ, അഡ്വ കെഎന്‍എ ഖാദര്‍ എംഎല്‍എ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

മുസ്‌ലീം ലീഗ് ആദ്യം പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി പട്ടിക: വേങ്ങര- ദേശീയ ട്രഷററും വ്യവസായമന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി, കളമശേരി-മന്ത്രിവികെ ഇബ്രാഹിം കുഞ്ഞ്, കോഴിക്കോട് സൗത്ത്- മന്ത്രി ഡോ എംകെ മുനീര്‍, തിരൂരങ്ങാടി-മന്ത്രി പികെ അബ്ദുറബ്ബ്, പെരിന്തല്‍മണ്ണ- മന്ത്രിമഞ്ഞളാംകുഴി അലി, മഞ്ചേശ്വരം- പിബി അബ്ദുറസാഖ്, കാസര്‍കോട്- എന്‍എ നെല്ലിക്കുന്ന്, അഴീക്കോട്- കെഎം ഷാജി, തിരുവമ്പാടി- വിഎം ഉമര്‍ മാസ്റ്റര്‍, കൊടുവള്ളി- എംഎ റസാഖ് മാസ്റ്റര്‍, വള്ളിക്കുന്ന്- പി അബ്ദുല്‍ഹമീദ്, കോട്ടക്കല്‍ - പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍- സി മമ്മുട്ടി, താനൂ ര്‍-അബ്ദുറഹിമാന്‍ രണ്ടത്താണി, മലപ്പുറം- പി ഉബൈദുല്ല. കൊണ്ടോട്ടി- ടിവി ഇബ്രാഹീം, ഏറനാട് - പികെ ബഷീര്‍, മഞ്ചേരി- അഡ്വ എം ഉമ്മര്‍, മങ്കട- ടിഎ അഹമ്മദ് കബീര്‍, മണ്ണാര്‍കാട്- അഡ്വ എന്‍ ഷംസുദ്ദീന്‍

English summary
Kerala Assembly Election 2016: Muslim League declared three more candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X