കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് ഹൈടെക്ക് ആണ്: യുവാക്കളുടെ വോട്ടുറപ്പിക്കാന്‍ ഇനി പുത്തന്‍ തന്ത്രങ്ങള്‍

  • By Desk
Google Oneindia Malayalam News

വള്ളിക്കുന്ന് : യുവാക്കള്‍ക്ക് മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഒട്ടും തല്‍പര്യമില്ലെന്ന് പറയുന്ന ഒരു സാമൂഹ്യ അന്തരീക്ഷത്തിലാണ് ഇത്തവണ തിരഞ്ഞെടുപ്പിന് കേരള രാഷ്ട്രീയം ഇറങ്ങുന്നത്. യുവാക്കളുടെ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്നറിയാവുന്ന രാഷ്ട്രീയ നേതൃത്വം യുവാക്കളെ ആകര്‍ഷിക്കുന്നതിനുള്ള പൊടിക്കൈകള്‍ കാണിച്ചു തുടങ്ങി.

വള്ളിക്കുന്ന് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ അബ്ദുല്‍ ഹമീദ് മാഷിനെ യുവജനങ്ങളിലേക്കെത്തിക്കുന്ന ഉത്തരവാദിത്വം യൂത്ത് ലീഗിനും എംഎസ്എഫിനുമാണ്. അവര്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി കര്‍മനിരതരായി രംഗത്തുണ്ട്. പരമ്പരാഗതമായ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഹൈടെക് യുഗത്തില്‍ പുതുമയുടെ മുഖം നല്‍കിയാണ് യൂത്ത് ലീഗും എംഎസ്എഫും അവതരിപ്പിച്ചിട്ടുള്ളത്.

Vallikkunnu Muslim League

'മാര്‍ക് ദ സിംബല്‍ വോട്ട് ഫോര്‍ യുഡിഎഫ്.' എന്ന പരിപാടിയോടുകൂടി മണ്ഡലത്തിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തേഞ്ഞിപ്പലം പഞ്ചായത്തിലാണ് ഈ പ്രചരണരീതിക്കു തുടക്കം കുറിച്ചത്. യുവാക്കള്‍ പഞ്ചായത്തിലെ മുഴുവന്‍ യൂണിറ്റുകളിലും സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം വരയ്ക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ഇതിന് പ്രചാരണം നല്കുകയുമാണ് രീതി.

സ്ഥാനാര്‍ത്ഥി പി അബ്ദുല്‍ ഹമീദ് കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ടിപി നബീല്‍ അദ്ധ്യക്ഷത വഹിച്ചു. 'പോസ് വിത് യുവര്‍ കാന്‍ഡിഡേറ്റ് പോസ്റ്റ് യുവര്‍ കമന്റ്സ്', 'കോഫീ ചാറ്റ് വിത് കാന്‍ഡിഡേറ്റ്' തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രചരണ പരിപാടികള്‍.

Vallikkunnu League

'പോസ് വിത് യുവര്‍ കാന്‍ഡിഡേറ്റ് പോസ്റ്റ് യുവര്‍ കമന്‍സ്'എന്ന പരിപാടിയില്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെ ഫോട്ടോ എടുക്കാനുള്ള അവസരവും സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരവുമാണ് ഈ പ്രചരണ രീതി നല്‍കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഒരുക്കിയ മറ്റൊരു പദ്ധതിയാണ് 'പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി'. വേനല്‍ക്കാലത്ത് എല്ലാ എംഎസ്എഫ് യൂണിറ്റുകളും വെള്ളം നല്‍കുന്ന പദ്ധതിയാണിത്. ഇത്തരം വേറിട്ട പ്രചരണ മാര്‍ഗങ്ങളുമായാണ് യൂത്ത് ലീഗും എംഎസ്എഫും യുവാക്കളുടെ വോട്ടുറപ്പിക്കുന്നത്. വ്യത്യസ്ത പ്രചരണായുധങ്ങളുമായി യുവാക്കളുടെ വോട്ടുറപ്പിക്കാന്‍ എല്‍ഡിഎഫും. കളത്തിലിറങ്ങുമെന്നതുറപ്പ്. ജയം ആര്‍ക്കൊപ്പമെന്നത് ഇനി കാത്തിരുന്ന് കാണാം.

English summary
Assembly Election 2016: Muslim League with High Tech campaign at Vallikkunnu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X