ഇരവിപുരത്തിന് പകരം പുനലൂര്‍... അങ്ങനെ ലീഗിന്‍റെ പട്ടികയും പൂര്‍ത്തിയായി
മലപ്പുറം: മുസ്ലിംലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായി. ഇരവിപുരത്തിനു പകരം മുസ്ലിംലീഗ് പുനലൂരില്‍ മത്സരിക്കും. ഇവിടെ സ്ഥാനാര്‍ഥിയായി കൊല്ലം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ യുനുസ് കുഞ്ഞിനെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മത്സരിക്കുന്ന 24 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി.

ആദ്യ ഘട്ടത്തില്‍ ഇരുപത് സിറ്റിംഗ് സീറ്റുകളിലെയും തുടര്‍ന്ന് മൂന്ന് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി മത്സരിച്ചിരുന്ന ഇരവിപുരം ആര്‍എസ്പിക്ക് നല്‍കിയ സാഹചര്യത്തിലാണ് പുനലൂര്‍ നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചത്.
മുസ്‌ലിംലീഗ് മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ ഇപ്രകാരം- വേങ്ങര: ദേശീയ ട്രഷററും വ്യവസായമന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, കളമശേരി :മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, കോഴിക്കോട് സൗത്ത്: മന്ത്രി ഡോ. എം.കെ മുനീര്‍, തിരൂരങ്ങാടി: മന്ത്രി പി.കെ അബ്ദുറബ്ബ്, പെരിന്തല്‍മണ്ണ : മഞ്ഞളാംകുഴി അലി, മഞ്ചേശ്വരം: പിബി അബ്ദുറസാഖ്, കാസര്‍കോട്: എന്‍എ നെല്ലിക്കുന്ന്, അഴീക്കോട്: കെഎം ഷാജി, തിരുവമ്പാടി: വിഎം ഉമര്‍ മാസ്റ്റര്‍, കൊടുവള്ളി: എംഎ റസാഖ് മാസ്റ്റര്‍, വള്ളിക്കുന്ന്: പി അബ്ദുല്‍ഹമീദ്, കോട്ടക്കല്‍: പ്രൊഫ കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍: സി മമ്മുട്ടി, താനൂര്‍: അബ്ദുറഹിമാന്‍ രണ്ടത്താണി, മലപ്പുറം: പി ഉബൈദുല്ല, കൊണ്ടോട്ടി: ടിവി ഇബ്രാഹീം, ഏറനാട്: പികെ ബഷീര്‍, മഞ്ചേരി: അഡ്വ എം ഉമ്മര്‍, മങ്കട: ടിഎ അഹമ്മദ് കബീര്‍, മണ്ണാര്‍ക്കാട്: അഡ്വ എന്‍ ഷംസുദ്ദീന്‍. ഗുരുവായൂര്‍: പിഎം സാദിഖല,. കുറ്റ്യാടി: പാറക്കല്‍ അബ്ദുല്ല, ബാലുശേരി: യുസി രാമന്‍.












Click it and Unblock the Notifications