കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലോത്തമൻ എന്ന പേരിന് എന്താ ഇത്ര പ്രത്യേകത? ചേർത്തലക്കാർ ഉത്തരം പറയും

  • By Desk
Google Oneindia Malayalam News

ചേർത്തല: മക്കളെ രാഷ്ട്രീയത്തിൽ ഇറക്കാനോ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനോ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!! മക്കൾക്ക് പേരിടുമ്പോൾ ലോകത്തിലാർക്കും ഇലാത്ത പേര് തന്നെ ഇടണം. അല്ലെങ്കിൽ, ഗസറ്റിലൂടെ ആർക്കുമില്ലാത്ത പുതിയ പേര് കണ്ടെത്തണം. ഇല്ലെങ്കിൽ, നിങ്ങൾക്ക് തന്നെയായിരിക്കും പണി കിട്ടുക. എതിർ പാർട്ടിക്കാർ മക്കൾക്ക് അപരപ്പാരയുമായി വരുമെന്നത് തീർച്ച.

ചേർത്തല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എസ് ശരത്തിനും എൻഡിഎ സ്ഥാനാർത്ഥി പി എസ് രാജീവിനുമാണ് അപരന്മാർ. ശരത്തെന്നും രാജീവെന്നുമുള്ള പേരുകാർ ഒരു പഞ്ചായത്തിൽ തന്നെ നാനൂറെണ്ണം കാണും. പക്ഷേ, തിലോത്തമൻ എന്ന പേര് അങ്ങനെയല്ല. അധികമാർക്കും അത്തരം പേര് കാണില്ല. അല്ലെങ്കിൽ, തിലോത്തമൻ എന്ന പേരുകാരൻ കേരളത്തിൽ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എതിരാളികൾ അപരനായി രംഗത്തിറക്കിയേനേ.

P Thilothaman

എന്തായാലും ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി തിലോത്തമൻ രക്ഷപ്പെട്ടിരിക്കുകയാണ് സ്വന്തം പേര് കാരണം.

അപരനെ രംഗത്തിറക്കി ഇടതന്മാർ പണി തരുമെന്ന് യുഡിഎഫും എൻഡിഎയും ഒരിക്കലും കരുതിക്കാണില്ല. ഇല്ലെങ്കിൽ, അവർ തിലോത്തമ എന്ന പേരുള്ള ഒരു വനിതയെ എങ്കിലും അപരയായി കൊണ്ടുവന്നേനേ. പത്രിക സമർപ്പിക്കാൻ ഇനി പറ്റില്ലല്ലോ എന്നോർത്ത് പരിതപിക്കുകയാണിപ്പോൾ അവർ.

English summary
Assembly Election 2016: How the name of Cherthala LDF candidate escaped him from 'Other' Candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X