കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെത്തിയാല്‍ മോദിയ്ക്കും 'സോളാര്‍ പേടി' ... പറയാന്‍ ഭയമെന്ന് മോദി!!!

Google Oneindia Malayalam News

പാലക്കാട്: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പാലാക്കാട് ആയിരുന്നു മോദിയുടെ ആദ്യ പ്രചാരണ കേന്ദ്രം.

കോണ്‍ഗ്രസ്സിനും സിപിഎമ്മിനും എതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുന്നയിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗം. സോളാര്‍ കേസും പുറ്റിങ്ങല്‍ അപകടവും ജിഷയുടെ തൊലപാതകവും സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വവും എല്ലാം മോദിയുടെ പ്രസംഗത്തില്‍ കടന്നുവന്നു.

കേരളത്തില്‍ വന്നാല്‍ സോളാറിനെ കുറിച്ച് പറയാന്‍ തന്നെ ഭയമാണെന്നാണ് മോദി പാലക്കാട് പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ അങ്ങനെയല്ലത്രെ. എന്തായിരിക്കും അതിന് കാരണം?

സോളാര്‍

സോളാര്‍

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ സോളാര്‍ കൊണ്ട് വികസനം ആണ് കൊണ്ടു വരുന്നത്. എന്നാല്‍ കേരളത്തില്‍ മന്ത്രിമാര്‍ അതുകൊണ്ട് കീശവീര്‍പ്പിയ്ക്കുകയാണെന്നാണ് മോദിയുടെ ആക്ഷേപം.

പറയാന്‍ ഭയം

പറയാന്‍ ഭയം

കേരളത്തില്‍ വന്ന് സോളാര്‍ എന്ന് പറയാന്‍ തന്നെ ഭയമാണ്. കേരളത്തില്‍ സോളാര്‍ എന്ന് പറഞ്ഞാല്‍ പൊട്ടിത്തെറിയാണ് ഉണ്ടാവുകയത്രെ.

എസ്എഫ്‌ഐക്കിട്ടും

എസ്എഫ്‌ഐക്കിട്ടും

പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പാള്‍ വിരമിച്ചപ്പോള്‍ പ്രതീകാത്മക ശവകുടീരം പണിത വിദ്യാര്‍ത്ഥികളുടെ നടപടിയും മോദിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.അത്തരത്തിലുള്ളവരെ അംഗീകരിയ്ക്കാനാകുമോ എന്നാണ് മോദിയുടെ ചോദ്യം.

കൊന്നുതള്ളി

കൊന്നുതള്ളി

കേരളത്തില്‍ ഇതുവരെ നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകരെയാണ് കൊന്ന് തള്ളിയിരിയ്ക്കുന്നത് എന്നും മോദി പറഞ്ഞു. സിപിഎമ്മിനെ ഉദ്ദേശിച്ചായിരുന്നു ഈ വിമര്‍ശനം.

കൊള്ളയാണ്

കൊള്ളയാണ്

കേരളത്തില്‍ ഓരോ അഞ്ച് വര്‍ഷവും എല്‍ഡിഎഫും യുഡിഎഫും മാറി മാറി കൊള്ള നടത്തുകയാണെന്നാണ് മോദിയുടെ പക്ഷം. ബിജെപി ഒരു മൂന്നാം കക്ഷിയായി ഉയര്‍ന്ന് വന്നാലെ അക്കാര്യത്തില്‍ മാറ്റമുണ്ടാവുകയുള്ളൂ എന്നും മോദി പറയുന്നു.

നഴ്‌സുമാര്‍ക്ക് വേണ്ടി

നഴ്‌സുമാര്‍ക്ക് വേണ്ടി

വിദേശത്ത് മലയാളി നഴ്‌സുമാര്‍ ഭീകരരുടെ പിടിയില്‍ പെട്ടപ്പോള്‍ അവരെ സുരക്ഷിതമായി നാട്ടിലെത്തിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങാതെ പ്രവര്‍ത്തിച്ചു എന്നായിരുന്നു മോദിയുടെ ഒരു അവകാശവാദം.

ജിഷയുടെ കൊല

ജിഷയുടെ കൊല

പെരുമ്പാവൂരിലെ ജിഷമോളുടെ കൊലപാതകവും മോദിയുടെ പ്രസംഗത്തില്‍ കടന്നുവന്നു. ഒരു ദളിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ണ് തുറന്നില്ലെന്നാണ് ആക്ഷേപം.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം

പുറ്റിങ്ങല്‍ അപകടം ഉണ്ടായ ഉടന്‍ തന്നെ മോദി സ്ഥലം സന്ദര്‍ശിച്ചിരുന്നു. മെഡിക്കല്‍ സംഘവുമായിട്ടായിരുന്നു അദ്ദേഹം എത്തിയത്. ഇക്കാര്യവും അദ്ദേഹം പ്രസംഗത്തില്‍ ഊന്നി പറഞ്ഞു.

എന്തും ചെയ്യും

എന്തും ചെയ്യും

കേരളത്തിന് വേണ്ടി ന്തെ് ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നായിരുന്നു പ്രസംഗത്തിലെ ഏറ്റവും വലിയ വാഗ്ദാനം.

സുരേഷ് ഗോപി

സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വവും മോദിയുടെ പ്രസംഗത്തില്‍ കടന്നുവന്നു. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്ന് റിച്ചാര്‍ഡ് ഗേയും രാജ്യസഭയിലെത്തിയിട്ടുണ്ട്. അവസരം ലഭിച്ചപ്പോള്‍ കേരളത്തിന് വേണ്ടി രണ്ട് പേരെ രാജ്യസഭയിലെത്തിക്കാനായി എന്നായിരുന്നു മോദി പറഞ്ഞത്.

English summary
Assembly Election 2016: Narendra Modi in Kerela For BJP's Election Campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X