മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുന്നുവെന്ന് ദേവ ഗൗഡ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛയാക്ക് മങ്ങലേറ്റുകൊണ്ടിരിക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ ദേവഗൗഡ. വടകരയില്‍ സികെ നാണുവിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദില്ലിയിലും ബീഹാറിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎ നേരിട്ട പരാജയം മോദിയുടെ പ്രതിച്ഛായാ നഷ്ടമാണ് കാണിക്കുന്നത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മുന്നണിയുടെ സ്ഥിതി ദയനീയമായിരിക്കും. ഇക്കാരണങ്ങള്‍ അറിയാവുന്നതുകൊണ്ടുണ്ടായ വേവലാതിയാണ് കേരളത്തിലെത്തി ഓടി നടക്കാന്‍ മോദിയെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

എന്‍ഡിഎ സഖ്യവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കപടഭാവനയാണ്. എല്‍ഡിഎഫിനെ മാറ്റിനിര്‍ത്തി കേരളത്തില്‍ ഒരു മണ്ഢലത്തിലും മത്സരമില്ല. മതേതരകക്ഷികളെ തമ്മിലടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെയും എന്‍ഡിഎയുടെയും ശ്രമം. യുപിഎ സര്‍ക്കാറിനെ പിന്തുണച്ച ഇടതു മതേതര കക്ഷികളെ വഞ്ചിച്ചവരാണ് കോണ്‍ഗ്രസുകാര്‍. എല്ലാ മേഖലകളിലും അഴിമതി അരങ്ങുവാഴുന്ന കാഴ്ചയാണ് കേരളത്തില്‍ ഇടതുപക്ഷം വന്നാല്‍മാത്രമെ അഴിമതി അവസാനിപ്പിക്കാനാവു എന്നും ദേവഗൗഡ പറഞ്ഞു.
ചടങ്ങില്‍ ഇഎം ബാലകൃഷ്ണന് അധ്യക്ഷനായിരുന്നു. ജനതാദള്‍ എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി, നിസാര്‍ അഹമ്മദ്, അഡ്വ എംകെ പ്രേംനാഥ്, ഇ.പി ദാമോദരന്‍, കെ ശ്രീധരന്, സി ഭാസ്കരന്, പി സതീദേവി, സോമന് മുതുവന, കെ ലോഹ്യ എന്നിവര്‍ സംസാരിച്ചു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications