കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരില്‍ മത്സരിക്കാന്‍ പുതിയ ഇടതുമുന്നണി; പേരെന്താ... എല്‍യുഎഫ്

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യമുന്നണിയായി എല്‍യുഎഫ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ എത്തുന്നു. ജില്ലയില്‍ തൃശ്ശൂര്‍, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, നാട്ടിക, പുതുക്കാട് എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് തീരുമാനം. ഇവിടെ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. എം പ്രദീപന്‍ (തൃശ്ശൂര്‍), സിവി പ്രേംരാജ് (ഗുരുവായൂര്‍), സിഎസ് കൃഷ്ണകുമാര്‍ (കൊടുങ്ങല്ലൂര്‍), ടികെ പ്രസാദ് (നാട്ടിക), സിവി വിജയന്‍ (പുതുക്കാട്) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ആര്‍എംപി, എസ് യുസിഐ (കമ്മ്യൂണിസ്റ്റ്), എംസിപിഐ(യു) എന്നീ സംഘടനകളാണ് ഈ മുന്നണിയിലുള്ളത്.

RMP

എസ് ഡിപിഐ, സമാജ്‌വാദി പാര്‍ട്ടി എന്നിവര്‍ ചേരുന്നതാണ് മറ്റൊരു സഖ്യം. ഇവര്‍ എല്ലാ മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. പുതിയ സഖ്യങ്ങള്‍ വരുന്നതോടെ പ്രധാന മുന്നണികള്‍ക്ക് തലവേദന കൂടുകയാണ്. കടുത്ത മത്സരങ്ങളാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. ചിതറി പോകുന്ന വോട്ടുകളായിരിക്കും ചിലപ്പോള്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക.

English summary
Assembly Election 2016: New Left Front in Thrissur- LUF, which include RMP and some other parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X