കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികേഷിനെ സിപിഎമ്മാക്കും, അരിവാള്‍ ചുറ്റിക നക്ഷത്രം കൈയ്യില്‍ കൊടുക്കും... അഴീക്കോട് പണികൊടുക്കുമോ?

Google Oneindia Malayalam News

കണ്ണൂര്‍: സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണ് കണ്ണൂര്‍. പിണറായിയിലെ പാറപ്പുറത്ത് വച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ കേരളത്തില്‍ രൂപീകൃതമായത്. ആ കണ്ണൂരില്‍ പാര്‍ട്ടി ഇത്തവണ ഒരു വമ്പന്‍ വെല്ലുവിളി നേരിടേണ്ടിവരുമോ?

ഒരുകാലത്ത് പാര്‍ട്ടിയുടെ കരുത്തും പിന്നീട് പാര്‍ട്ടിയുടെ ശത്രുവും ആയിരുന്ന എംവി രാഘവന്റെ മകന്‍ എംവി നികേഷ് കുമാര്‍ പാര്‍ട്ടി ചിഹ്നത്തിലാകുമോ ഇത്തവണ മത്സരിയ്ക്കുക? നികേഷിനെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിയ്ക്കാന്‍ സിപിഎം നേതാക്കള്‍ക്കാണ് കൂടുതല്‍ താത്പര്യം.

കൂത്തുപറമ്പിലെ അഞ്ച് രക്തസാക്ഷികളും, ജീവിയ്ക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും പൊറുത്ത് കൊടുത്താലും പഴമക്കാര്‍ക്ക് അത് പൊറുക്കാനാകുമോ? അതറിയണമെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം തന്നെ വരണം.

നികേഷ് കുമാര്‍

നികേഷ് കുമാര്‍

സിപിഎം സ്വതന്ത്രന്‍ എന്ന നിലയിലാണ് നികേഷ് കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗവുമായി അടുത്ത ബന്ധമാണ് നികേഷ് പുലര്‍ത്തുന്നത്.

എതിര്‍പ്പ് ഭയന്ന്

എതിര്‍പ്പ് ഭയന്ന്

നികേഷിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി അവതരിപ്പിയ്ക്കാതിരുന്നത് എതിര്‍പ്പ് ഭയന്നിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ശത്രുവായിരുന്ന ആളുടെ മകന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാല്‍ അണികള്‍ അംഗീകരിയ്ക്കില്ലെന്നായിരുന്നു ഭയം.

അഴീക്കോട്

അഴീക്കോട്

സിപിഎം സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മാത്രം മത്സരിച്ചിട്ടുള്ള മണ്ഡലമാണ് അഴീക്കോട്. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എംവി രാഘവന്‍ സ്വതന്ത്രനായി നിന്ന് മത്സരിച്ച് ജയിച്ച മണ്ഡലം കൂടിയാണ്.

സ്വതന്ത്രനായാല്‍

സ്വതന്ത്രനായാല്‍

സ്വതന്ത്രനായി വേറെ ഏതെങ്കിലും ചിഹ്നത്തില്‍ മത്സരിച്ചാല്‍ അത് തിരിച്ചടിയാകും എന്നാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ വിലയിരുത്തല്‍. പുതിയ ചിഹ്നം വോട്ടര്‍മാരെ പരിചയപ്പെടുത്താനും ബുദ്ധിമുട്ടാകും.

അരിവാള്‍ ചുറ്റിക

അരിവാള്‍ ചുറ്റിക

'അരിവാളില്‍ മാത്രം കുത്തുന്ന' വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് അഴീക്കോട്. അവരെ സംബന്ധിച്ച് പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥി ഒരു പ്രശ്‌നമാകും.

നികേഷിന് കുഴപ്പമില്ല

നികേഷിന് കുഴപ്പമില്ല

സിപിഎമ്മിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിയ്ക്കുന്നതില്‍ നികേഷ് കുമാറിനും കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചര്‍ച്ചയും കഴിഞ്ഞു

ചര്‍ച്ചയും കഴിഞ്ഞു

പാര്‍ട്ടിയ്ക്കുള്ളില്‍ തുടക്കത്തില്‍ ഉണ്ടാിരുന്ന എതിര്‍പ്പുകളെല്ലാം ഇപ്പോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതോടെ നികേഷ് കുമാറുമായി ചിഹ്നത്തിന്റെ കാര്യത്തില്‍ ചര്‍ച്ചയും നടത്തിയിട്ടുണ്ടെന്നാണ് വിവരം.

English summary
Kerala Assembly Election 2016: Nikesh Kumar may contest as CPM's official candidate, not as independent content.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X