Get Updates
Get notified of breaking news, exclusive insights, and must-see stories!

കിണറ്റിലിറങ്ങിയ നികേഷിനെ നമ്മള്‍ ട്രോളിയില്ലേ, പക്ഷേ നികേഷ് നമ്മളെയാണ് ട്രോളിയത് നാട്ടാരേ...

കണ്ണൂര്‍: നികേഷ് കുമാര്‍ കിണറ്റിലിറങ്ങി വെള്ളം പരിശോധിയ്ക്കുന്നതിന്റെ ചിത്രം അച്ചടിച്ചുവന്നപ്പോഴായിരുന്നു എല്ലാവരും അതിനെ ട്രോളാന്‍ വേണ്ടി രംഗത്ത് വന്നത്. എന്നാല്‍ അതിന് മുമ്പ് , തന്റെ ഗുഡ്‌മോര്‍മിങ് അഴീക്കോട് എന്ന ഫേസ്ബുക്ക് വീഡിയോ പരിപാടിയിലൂടെ നികേഷ് ഇതിന്റെ വീഡിയോ അടക്കം പുറത്ത് വിട്ടിരുന്നു.

Nikesh Well

സംഗതി വോട്ട് പിടിയ്ക്കാനുള്ള ഒരു 'ഉഡായിപ്പ്' നമ്പറാണെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ ആദ്യം ഏറ്റെടുത്തത്. എന്നാല്‍ ട്രോളുകള്‍ വൈറല്‍ ആയിത്തുടങ്ങിയപ്പോള്‍ ചിലര്‍ക്ക് കാര്യം പിടികിട്ടി. മാധ്യമ രംഗത്ത് വര്‍ഷങ്ങളോളം പരിചയമുള്ള നികേഷ് കുമാറിനെ വാര്‍ത്ത സൃഷ്ടിയ്ക്കുന്നത് എങ്ങനെയെന്ന് പഠിപ്പിയ്‌ക്കേണ്ടതില്ലല്ലോ.

Nikesh Troll

കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒന്ന് മാത്രമാണ് അഴീക്കോട്. അവിടത്തെ ചില പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നം എങ്ങനെയാണ് കേരളം മുഴുവന്‍ ചര്‍ച്ചയായത് എന്ന് അന്വേഷിച്ചാല്‍ നികേഷിലെ മാധ്യമ പ്രവര്‍ത്തകനെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും. അക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ നികേഷ് തന്നെ പറയാതെ പറയുന്നും ഉണ്ട്.

നികേഷിനെ എതിര്‍ക്കുന്നവരെല്ലാം ട്രോളി ട്രോളി ക്ഷീണിച്ചിരിയ്ക്കുമ്പോഴായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. ട്രോളുകളിലെ നര്‍മം നന്നായി ആസ്വദിച്ചതിന് ശേഷം ആയിരുന്നു അത്.

നേരത്തെ പല തവണ ശ്രദ്ധയില്‍ പെടുത്തിയ ഒരു വിഷയം കിണറ്റിലിറങ്ങിയ ഒറ്റ വീഡിയോയിലൂടെ ജനശ്രദ്ധ ആകര്‍ഷിയ്ക്കുകയായിരുന്നു. എന്തായാലും ഈ വിഷയത്തില്‍ ലാഭം നികേഷ് കുമാറിന് തന്നെയാണ്. എതിരാളികള്‍ എല്ലാം ചേര്‍ന്ന് അദ്ദേഹത്തിന് കൊടുത്തത് ഉഗ്രന്‍ പബ്ലിസിറ്റി തന്നെ. ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അത് മൊതലാക്കുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+