കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി അബ്ദുറബ്ബിനെ വെല്ലുവിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി...എന്തിന്?

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെ വെല്ലുവിളിച്ച് തിരൂരങ്ങാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്ത്. തിരുരങ്ങാടി മണ്ഡലത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുസംത്ഥിയായ അബ്ദുറബ്ബ് തയ്യാറാവണമെന്നാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നിയാസ് പുളിക്കലകത്ത് ആവശ്യപ്പെടുന്നത്.

മന്ത്രി തയ്യാറായാല്‍ വെള്ളം കുടിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ. വികസന മുരടിപ്പിനും ലീഗിന്റെ അഹങ്കാരത്തിനുമെതിരെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് തിരൂരങ്ങാടി മണ്ഡലത്തില്‍ മത്സരിയ്ക്കുന്ന ഇടതുസ്വതന്ത്രന്‍ നിയാസ് പുളിക്കലക്ത് പറഞ്ഞു.

Niyan and Abdurabb

മുന്‍കാല ജനപ്രതിനിധികള്‍, തങ്ങള്‍ക്ക് ലഭിച്ച അധികാരവും പദവിയും ഫലപ്രദമായി വിനിയോഗിച്ചിരുന്നുവെങ്കില്‍ മണ്ഡലത്തിന്റെ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തിയില്‍ അമ്പതോളം കുട്ടികള്‍ പഠിക്കുന്ന ബദല്‍ സ്‌കൂള്‍ 20 വര്‍ഷമായി ഓലഷെഡ്ഡിലാണ് പ്രവര്‍ത്തിക്കുന്നത്. തീര്‍ത്തും സാധാരണക്കാരായ കുടുംബങ്ങള്‍ അധിവസിക്കുന്ന ഉപദ്വീപില്‍ ഏക ആശ്രയം ഈ വിദ്യാലയമാണ്.

ഹൈസ്‌കൂളായി ഉയര്‍ത്തിയ തൃക്കുളത്തും നെടുവയിലും മതിയായ അദ്ധ്യാപകരില്ല. രക്ഷിതാക്കള്‍ പിരിവെടുത്താണ് താത്ക്കാലിക അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത്. പല മണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളേജ് യാഥാര്‍ത്ഥ്യമായിട്ടും തിരൂരങ്ങാടിയില്‍ അതിന്റെ ആലോചന പോലും തുടങ്ങിയിട്ടില്ല. ഒരുസര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ പോലുമില്ലാത്ത ചുരുക്കം പഞ്ചായത്താണ് നന്നമ്പ്ര.

പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബറിനൊപ്പം തുടക്കമിട്ടവ പൂര്‍ത്തിയായിട്ടും ഇവിടെ സ്ഥലനിര്‍ണ്ണയം പോലും അനിശ്ചിതത്വത്തിലാണ്. തിരഞ്ഞെടുപ്പിന് മുമ്പ് തറക്കല്ലിടല്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുളള നാടകമായിരുന്നു. പുത്തന്‍കടവ്, സദ്ദാംബീച്ച് ഭാഗങ്ങളില്‍ കടല്‍ഭിത്തിയില്ലാത്തതിനാല്‍ തീരദേശവാസികള്‍ വര്‍ഷങ്ങളായി ദുരിതത്തിലാണ്. ചാപ്പപ്പടി ഫിഷര്‍മന്‍ കോളനിയിലെ നൂറിലേറെ കുടുംബങ്ങള്‍ പട്ടയത്തിനായുളള കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.

കടലുണ്ടിപ്പുഴ ഉള്‍പ്പെടെയുളള ജലസ്രോതസുകളുണ്ടായിട്ടും അതിരൂക്ഷമായ കുടിവെളള പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. ഫലപ്രദമായ തടയണയില്ലാത്തതിനാല്‍ ഉപ്പുവെളള ഭീഷണിയുമുണ്ട്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥിരം അപകടമേഖലയായ പൂക്കിപ്പറമ്പിനും കാക്കഞ്ചേരിക്കുമിടയില്‍ ആശ്രയിക്കാവുന്ന ഏകസര്‍ക്കാര്‍ ആശുപത്രിയാണിത്. ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോയില്ല.

മണ്ഡലത്തിലെ ഏക പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്‌സ്‌യില്‍സ് അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ലാഭകരമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നഷ്ടം 30 കോടിയാണ്. ഇക്കാലമത്രയും ഒരുകക്ഷിയില്‍പ്പെട്ടവരെ മാത്രം വിജയിപ്പിച്ചതിന്റെ ശിക്ഷയാണ് വോട്ടര്‍മാര്‍ അനുഭവിക്കുന്നത്. എങ്ങനെയായാലും ജയിക്കുമെന്ന അഹങ്കാരമാണ് സാധാരണക്കാരെ വിസ്മരിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. തന്റേത് പെയ്‌മെന്റ് സീറ്റാണെന്ന് ആക്ഷേപമുന്നയിക്കുന്നവര്‍ അത് തെളിയിക്കാന്‍ തയ്യാറാവണമെന്നും നിയാസ് പുളിക്കലകത്ത് പറഞ്ഞു.

English summary
Assembly Election 2016: Niyas pulikkalakathu challenges PK Abdurabb for open discussion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X