Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണവിരുദ്ധ വികാരമില്ലാത്ത ഒരേയൊരു സര്‍ക്കാര്‍: ഉമ്മന്‍ ചാണ്ടി

ആലപ്പുഴ: ഭരണവിരുദ്ധ വികാരമില്ലാത്ത ഒരേയൊരു സര്‍ക്കാരാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കൊന്നും തന്നെ തെളിവില്ല.അതെല്ലാം വെറും ആരോപണങ്ങളായി മാറിയെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

പ്രകടനപത്രികയില്‍ പറഞ്ഞതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു. അതിനാല്‍ ഭരണത്തെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലെയും യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് അരൂരിലെ പൂച്ചാക്കലില്‍ പ്രസംഗിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

Oommen Chandy

ഒരു രൂപയ്ക്ക് അരി നല്‍കുമെന്നു പറഞ്ഞു. എന്നാല്‍, സൗജന്യമായി അരി നല്‍കാനായി. മദ്യനയം നടപ്പാക്കിയതു മൂലം ചില മദ്യ മുതലാളിമാരാണ് സര്‍ക്കാറിനെതിരെ രംഗത്തു വന്നത്. അത് ഏറ്റെടുത്ത് ദുര്‍ബലമായ പ്രതിപക്ഷം എന്ന ചീത്തപ്പേര് കേള്‍പ്പിക്കാനേ ഇടതുപക്ഷത്തിനായുള്ളൂ. ആരോപണ ങ്ങള്‍ക്കൊന്നും തെളിവ് ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാറിന് എല്ലാം നശിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടി ഉദാഹരണമായി ഉയര്‍ത്തിക്കാണിച്ചത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ വികസനത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. അതു കൊണ്ട് തന്നെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഞായറാഴ്ചഒറ്റ ദിവസമാണ് ഉമ്മൻ ചാണ്ടി പ്രചാരണത്തിനായി നീക്കിവെച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+