കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് കുടുങ്ങുമോ...? ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കേസില്ലെന്ന് ലോകായുക്ത!!!

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തമ്മില്‍ ഒരു നിയമ യുദ്ധം തുടങ്ങുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. തനിയ്‌ക്കെതിരെ കേസുകളുണ്ടെന്ന് വിഎസ് അപവാദ പ്രചാരണം നടത്തുന്നു എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പരാതി.

എന്നാല്‍ കേസ് കൊടുത്തതുകൊണ്ടൊന്നും താന്‍ അടങ്ങിയിരിയ്ക്കില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ ഉറപ്പിച്ച് പറയുന്നു. അപ്പോഴിയാ ലോകായുക്തയുടെ വക മറ്റൊരു വെളിപ്പെടുത്തല്‍... ഉമ്മന്‍ ചാണ്ടിയ്‌ക്കോ മന്ത്രിമാര്‍ക്കോ എതിരെ ലോകായുക്തയില്‍ കേസുകള്‍ ഒന്നും ഇല്ലത്രെ.

അങ്ങനെ വന്നാല്‍ വിഎസിന്റെ ആരോപണങ്ങളെല്ലാം പൊളിയുമോ എന്നാണ് ഇനി അറിയേണ്ടത്.

31 കേസുകള്‍

31 കേസുകള്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ 31 കേസുകളുണ്ടെന്നായിരുന്നു വിഎസ് അച്യുതാനന്ദന്‍ ധര്‍മടത്ത് പ്രസംഗിച്ചത്. മന്ത്രിമാര്‍ക്കെതിരെ മൊത്തം 136 കേസുകളുണ്ടെന്നും വിഎസ് പറഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ കേസ്

ഉമ്മന്‍ ചാണ്ടിയുടെ കേസ്

തനിയ്‌ക്കെതിരെ അവാദ പ്രചാരണം നടത്തുന്നു എന്നാരോപിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.

കേസില്ലെന്ന്

കേസില്ലെന്ന്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരേയോ മന്ത്രിമാര്‍ക്കെതിരേയോ ഒരു കേസുപോലും ഇല്ലെന്നാണ് ഇപ്പോള്‍ ലോകായുക്ത വ്യക്തമാക്കുന്നത്. ലോകായുക്തയിലോ ഉപ ലോകായുക്തയിലോ കേസില്ല.

അപ്പോള്‍ ആ 45 കേസ്?

അപ്പോള്‍ ആ 45 കേസ്?

മുഖ്യമന്ത്രിയ്ക്കും 18 മന്ത്രിമാര്‍ക്കും എതിരെയായി 45 കേസുകള്‍ ഉണ്ടെന്നായിരുന്നു സംസ്ഥാന വിവരാവകാശ ഓഫീസര്‍ രാജു വാഴക്കാല എന്ന വ്യക്തിയ്ക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ലോകായുക്തയ്ക്ക് പരാതി നല്‍കിയത്.

പരാതിയുണ്ട്, കേസില്ല

പരാതിയുണ്ട്, കേസില്ല

കേസുകള്‍ ഒന്നും ഇല്ല എന്നതിനര്‍ത്ഥം. മുഖ്യമന്ത്രിയ്‌കോ മന്ത്രിമാര്‍ക്കോ എതിരെ പരാതികള്‍ ഒ്ന്നും ഇല്ലെന്നല്ല അര്‍ത്ഥം. പരാതികളില്‍ ഒന്നില്‍ പോലും ഡിക്ലറേഷന്‍ സമര്‍പ്പിയ്ക്കുകയോ വിചാരണയ്ക്ക് ഉത്തരവിടുകയോ ചെയ്തിട്ടില്ല. അത്രമാത്രം

അങ്ങനത്തെ കേസ് അല്ല

അങ്ങനത്തെ കേസ് അല്ല

ലോകായുക്തയ്ക്ക് മുന്നില്‍ എത്തുന്നത് ക്രിമിനല്‍ കേസുകളല്ല. ക്രിമിനല്‍ കുറ്റം ചെയ്ത് വിചാരണ നടത്തി ശിക്ഷിയ്ക്കപ്പെടുന്നവര്‍ക്ക് ജനപ്രാതിനിധ്യ നിയമം ബാധകമാവുകയുള്ളൂ എന്നും ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ട്.

English summary
Assembly Election 2016: No Case against oommen Chandy and other Ministers- Lokayukta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X