സീറ്റ് കിട്ടിയില്ലെങ്കിലെന്താ? ആവശ്യത്തിന് ചീത്ത കേട്ടില്ലേ... ഒരു പാവം ഡിസിസി പ്രസിഡന്റ്
ആലപ്പുഴ: ഒരുതവണയേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍ എംഎല്‍എ ആയിട്ടുള്ളൂ. നിയമസഭയുടെ കാലാവധി തീരാന്‍ ആറേഴ് മാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അത്, ആലപ്പുഴ മണ്ഡലത്തില്‍. ചുരുങ്ങിയ കാലമേ ആ സ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ മനസില്‍ ആലോചിച്ച പല കാര്യങ്ങളും ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാനും കഴിഞ്ഞില്ല.
ഈ കുറവൊക്കെ പരിഹരിക്കാമെന്ന് കഴിഞ്ഞ തവണ അരൂരില്‍ നിന്ന് മത്സരിച്ചപ്പോള്‍ ഷുക്കൂര്‍ കണക്ക് കൂട്ടി. പക്ഷേ, വന്‍ മാര്‍ജിനില്‍ തോല്‍ക്കാനായിരുന്നു വിധി. ഇക്കുറി എവിടെ നിന്നെങ്കിലും ജയിച്ചു കയറണമെന്ന് അദ്ദേഹത്തിന് മോഹമുണ്ടായിരുന്നു.അതു കൊണ്ടാണ് നേതൃത്വത്തിന് സ്ഥാനാര്‍ത്ഥി പട്ടിക നല്‍കിയപ്പോള്‍ അദ്ദേഹം ചിലയിടങ്ങളിള്‍ സ്വന്തം പേരും നല്‍കിയത്. അതില്‍ പ്രധാനം അമ്പലപ്പുഴയായിരുന്നു.

പക്ഷേ, ഷുക്കൂറിനെ നേതൃത്വം തള്ളി. പകരം ജെഡിയുവിന് ആ സീറ്റ് നല്‍കി. ഇതോടെ നേതൃത്വത്തിന്റെ നിലപാടിനെതിരെ ഷുക്കൂര്‍പരസ്യമായി രംഗത്തെത്തി. ആളില്ലാത്ത പാര്‍ട്ടിയാണെന്ന തരത്തില്‍ ജെഡിയുവിനെയും പരിഹസിച്ചു. പക്ഷേ, എല്ലാം കൂടി ചേര്‍ത്ത് യുഡിഎഫ് യോഗത്തില്‍ ഷുക്കൂറിനെ ഘടകകക്ഷികള്‍ കീറി മുറിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയം ഇതുവരെ അന്തിമമാകാത്തതിനാല്‍ ഇത്തരം നടപടികള്‍ യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. അതിനാല്‍ ഇപ്പരിപാടി ഇനിയുണ്ടാകരുതെന്ന് താക്കീത് നല്‍കിയിരിക്കുകയാണ് ഷുക്കൂറിന്. ഒപ്പം ഷുക്കൂറിന് സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ തീര്‍ത്തു പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്..












Click it and Unblock the Notifications