കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത്തും വലത്തുമില്ല; ഗൗരിയമ്മ ഇനി എങ്ങോട്ട്? മോദി വിളിക്കുമായിരിക്കും!!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഇക്കുറി മത്സരത്തിനില്ലെന്ന് ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, വലത്തുനിന്ന് ഇടത്തോട്ട് മാറിയപ്പോള്‍ ചില പ്രതീക്ഷകളുണ്ടായിരുന്നു. തന്നെ വിശ്വസിച്ച് ഇപ്പോഴും കൂടെ നില്‍ക്കുന്നവരെ ഒന്നു കരപറ്റിക്കുക. കൂടുതലൊന്നും ചോദിച്ചില്ല, നാല് സീറ്റെങ്കിലും നല്‍കുക. പക്ഷേ, എല്‍ഡിഎഫ് തീരുമാനം വന്നപ്പോള്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയെ അവര്‍ തഴഞ്ഞു.

ഗൗരിയമ്മയ്ക്ക് സീറ്റു നല്‍കാത്തതില്‍ അണികള്‍ക്ക് അതിയായ എതിര്‍പ്പുണ്ട്. ഇടത്തും വലത്തും വേണ്ട. എന്‍ഡിഎയിലേക്ക് പോകണമെന്ന് ചിലര്‍ കുഞ്ഞമ്മയോട് അഭ്യര്‍ത്ഥിച്ചതായാണ് സൂചന. എന്നാല്‍, ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. എന്തായാലും ഇരുമുന്നണികളില്‍ നിന്നും അത്ര സുഖകരമായ അനുഭവമല്ല ഗൗരിയമ്മയുടെ ജെഎസ്എസിനുണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ അത്തരമൊരു രാഷ്ട്രീയ തീരുമാനമുണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Gowri Amma

ഗൗരിയമ്മയോടൊപ്പമുണ്ടായിരുന്ന രാജന്‍ബാബുവും കെകെ ഷാജുവുമൊക്കെ ആദ്യമേ തന്നെ പാര്‍ട്ടി വിട്ടു. എടുത്തു പറയാവുന്ന ഓരോ നേതാക്കളും കൊഴിഞ്ഞുപോയതോടെ ജെഎസ്എസ് ദുര്‍ബലമായെന്ന് എല്‍ഡിഎഫിനും തോന്നി. പക്ഷേ, ഇനിയും തനിക്ക് ഒരങ്കത്തിന് ബാല്യമുണ്ടെന്ന് ഗൗരിയമ്മ തെളിയിക്കുമോ?

എറണാകുളം ജില്ലയുടെ ചില മേഖലകളിലും ആലപ്പുഴ ജില്ലയിലും ജെഎസ്എസ്സിന് ചെറുതല്ലാത്ത സ്വാധീനം ഉണ്ടെന്ന് പറയേണ്ടിവരും. ഗൗരിയമ്മ നേരിട്ട് മത്സരത്തിനിറങ്ങിയാല്‍ ചിലയിടത്തെങ്കിലും വോട്ടുകള്‍ സമാഹരിയ്ക്കാനും ആകും. സിപിഎം വഞ്ചിച്ചു എന്ന സഹതാപ തരംഗം കൂടി പ്രവര്‍ത്തിച്ചാല്‍ ചില മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ നിര്‍ണയിക്കാന്‍ ജെഎസ്എസ്സിന് കഴി‍ഞ്ഞേയ്ക്കും.

English summary
Kerala Assembly Election 2016: No seat for Gowri Amma's JSS, what will they do?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X