Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസ് തെറ്റയില്‌ന് സീറ്റില്ല; വിനയായത് പഴയ വിവാദമോ?

കൊച്ചി: ജനതാ ദള്‍ എസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇത്തവണ ജോസ് തെറ്റയില്‍ എംഎല്‍എയുടെ പേരില്ല. അങ്കമാലിയില്‍ ഇത്തവണ മത്സരിയ്ക്കുക മുന്‍ നഗരസഭ അധ്യക്ഷന്‍ ബെന്നി മുഞ്ഞേലി ആയിരിയ്ക്കും.

ജോസ് തെറ്റിയിലിനെതിരെ ഉയര്‍ന്ന വിവാദമാണ് സീറ്റ് നിഷേധിക്കാന്‍ കാരണമാണെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സ്ത്രീ പീഡനവിവാദത്തില്‍ കുടുങ്ങിയ തെറ്റയിലിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തെറ്റയിലിനെ പോലുള്ളവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് തെറ്റയില്‍ വിവാദത്തിലെ നായികയായ നോബി പരസ്യമായി പറഞ്ഞിരുന്നു.

Jose Thettayil

നോബി മത്സരിച്ചാല്‍ അത് തന്നെയാകും അങ്കമാലിയിലെ ശ്രദ്ധാകേന്ദ്രം ഇതി തിരിച്ചരിഞ്ഞാണ് ജോസ് തെറ്റയിലിനെ മാറ്റണമെന്ന തീരുമാനത്തില്‍ സിപിഎം എത്തിയത്. ജെഡ്എസ് ദേശീയ നേതൃത്വമാണ് തീരുമാനം എടുത്തത്. ദേവഗൗഡയോട് ഈ കാര്യത്തിലെ ആശങ്കകള്‍ നേരത്തെ സിപിഎം പങ്കു വച്ചിരുന്നു.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ അങ്കമാലിയില്‍ ജനതാദള്‍ മണ്ഡലം കമ്മിറ്റി യോഗം തുടങ്ങുന്നതിനു മുമ്പേ ജോസ് തെറ്റയിലിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ജോസ് തെറ്റയിലിനെ ഒഴിവാക്കിയത്. കോവളത്ത് നീലലോഹിത ദാസന്‍ നാടാരെ മത്സരിപ്പിക്കാനും നീക്കമുണ്ടായിരുന്നു .ഇതും അച്യുതാനന്ദന്റെ എതിര്‍പ്പ് ഭയന്ന് മാറ്റുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+