Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയുക! യുവാക്കള്‍ കടക്കാര്‍; പ്രായമേറിയവര്‍ കോടിപതികള്‍ ?

ആലപ്പുഴ: രാഷ്ട്രീയത്തിലെ തല മുതിര്‍ന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കാശിന് ഒരു പഞ്ഞവും കാണില്ല. പക്ഷേ, യുവ സ്ഥാനാര്‍ത്ഥികളുടെ കാര്യം അങ്ങനെയല്ല. കൈയ്യില്‍ അഞ്ചിന്റെ പൈസയില്ല! തിരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കടക്കാര്‍ മുതല്‍ കോടിപതി വരെയുള്ളത്.

മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ രാജേഷ് സിപിഎമ്മിലെ യുവരക്തമാണ്. ഒപ്പം സിറ്റിങ് എംഎല്‍എയും. പക്ഷേ, ആളു കടക്കാരനാണ്. വീടുവെയ്ക്കാന്‍ വായ്പ എടുത്തവകയിൽ 8.10 ലക്ഷം രൂപയും കാറ് വാങ്ങാന്‍ എടുത്ത വായ്പയില്‍ 3.30 ലക്ഷവും കടമുണ്ട്.

Election

ചേര്‍ത്തലയിലെ യുവ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ശരത്തും കടക്കാരനാണ്. രണ്ടു ബാങ്കുകളിലായി 2.14 ലക്ഷം രൂപകടമുണ്ട്. കൂടാതെ, 2.89 ലക്ഷം രൂപയുടെ സ്വര്‍ണ വായ്പയുമുണ്ട്. സ്വന്തമായി ഭൂമിയുമില്ല.
യുവ സ്ഥാനാര്‍ത്ഥികളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ മുതിര്‍ന്നവര്‍ പണക്കാരാണ് കേട്ടോ!

ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയാണ് ആസ്തിയില്‍ മുന്നിൽ. 2.01 കോടി രൂപ കവിയും .13 ലക്ഷം രൂപ സമ്പാദ്യവുമുണ്ട്. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലാലി വിന്‍സെന്റിന് 1.20 കോടി രൂപയുടെ ആസ്തിയുണ്ട്. ഹരിപ്പാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രസാദിന്റെ കൈവശം ആകെയുള്ളത് 913 രൂപ മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+