പാലായില്‍ ആരു ജയിച്ചാലും മാണി തോല്‍ക്കും!!!!! ഇത് ആരുടെ എക്‌സിറ്റ് പോള്‍ ഫലം?
കോട്ടയം: തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്കേ ജയിക്കാന്‍ പറ്റു. അങ്ങനെയെങ്കില്‍ കോട്ടയം ജില്ലയിലെ പാലാ നിയോജക മണ്ഡലത്തില്‍ മാണി തോല്‍ക്കും!!!!
അന്തം വിടുന്ന പ്രവചനം ആരു നടത്തിയാലും അത് വിശ്വസിക്കാന്‍ പാലാക്കാര്‍തയ്യാറാകുമോ? തയ്യാറായാലും ഇല്ലെങ്കിലും മാണി തോറ്റത് തന്നെ! എങ്ങനെയെന്നല്ലേ. ഇരുമുന്നണികളിലും മത്സരിക്കുന്നത് മാണിമാരായതു കൊണ്ടാണ് മത്സരത്തിന് മുമ്പ് തന്നെ ഒരു മാണിയുടെ തോല്‍വി ഉറപ്പായിരിക്കുന്നത്. യുഡിഎഫ് കെഎം മാണിയേയും എല്‍ഡിഎഫ് മാണി സി കാപ്പനേയും മത്സരത്തിനിറക്കിയതോടെയാണ് ഏതെങ്കിലും ഒരു മാണി നിര്‍ബന്ധമായും തോല്‍ക്കേണ്ടി വരുന്നത്.

എന്‍ഡിഎ യുടെ സ്ഥാനാര്‍ഥി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരിയോ മറ്റ് എതെങ്കിലും സ്ഥാനാര്‍ഥികളോ ആണ് ജയിക്കുന്നതെങ്കില്‍, തോല്‍ക്കുന്ന മാണിമാരുടെ എണ്ണം രണ്ടാകുമെന്ന് മാത്രം.
1965-ല്‍ പാലാ നിയോജക മണ്ഡലം രൂപവത്കരിച്ചപ്പോള്‍ മുതല്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി പന്ത്രണ്ട് ജയമാണിപ്പോള്‍ അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്നത്. 13-ാമങ്കത്തിനിറങ്ങുമ്പോള്‍ മൂന്നാമത്തെ മത്സരത്തിനിറങ്ങുന്ന എന്‍സിപി സംസ്ഥാന ഖജാന്‍ജി മാണി സി കാപ്പനാണ് മുഖ്യ എതിരാളി.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 31,000 വോട്ട് അധികം ലഭിച്ചിരുന്നു. കൂടാതെ തലനാട്, എലിക്കുളം ഒഴികെയുള്ള പഞ്ചായത്തുകളില്‍ നേടാനായ മുന്‍തൂക്കവും യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു.
കഴിഞ്ഞ രണ്ടു തവണ പാലായില്‍ മത്സരിച്ച മാണി സി കാപ്പൻ, കെഎം മാണിയുടെ ഭൂരിപക്ഷത്തിലുണ്ടാക്കിയ ഇടിവിലാണ് എല്‍ഡിഎഫിന്റെ കണ്ണ്. മുന്‍ തവണത്തെ 17,000 വോട്ടിന്റെ ഭൂരിപക്ഷം 2006-ല്‍ 7,753 ആയും 2011-ല്‍ അത് 5,259 ആയും കുറഞ്ഞിരുന്നു. അഴിമതിയാരോപണത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നതിലൂടെ മുന്‍പെന്നത്തെക്കാളും ഇടതിന് അനുകൂല സാഹചര്യമാണിപ്പോഴെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത് കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസിനെയാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരരംഗത്തു നിന്ന് വിട്ടു നില്‍ക്കാന്‍ പിസി തോമസ് തീരുമാനിച്ചതോടെയാണ് ബിജെപി ജില്ലാപ്രസിഡന്റ് എന്‍ ഹരിക്ക് നറുക്കു വീഴുന്നത്. ബിഡിജെഎസ്സിന്റെ സഹകരണത്തില്‍ മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി മണ്ഡലത്തില്‍ അട്ടിമറി സാധിക്കുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മീനച്ചില്‍, കൊഴുവനാല്‍, മുത്തോലി പഞ്ചായത്തുകളില്‍ രണ്ടാമതെത്തിയതും പാലാ നിയോജക മണ്ഡലത്തില്‍ 15 ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ജയിപ്പിച്ചെടുത്തതും ഇവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന മറ്റ് ഘടകങ്ങളാണ്.
ഏതായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുമ്പോഴറിയാം പാലായില്‍ ഏത് മാണി തോല്‍ക്കുമെന്ന്!!!












Click it and Unblock the Notifications