Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാര്‍... ഉമ്മന്‍ചാണ്ടി ഇങ്ങനെ പറയാന്‍ കാരണമെന്താ?

ആലപ്പുഴ: ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെയാണ് സിപിഎം. കള്ളന്മാരുണ്ടെന്ന് പറയുമ്പോള്‍ ആളുകള്‍ വിരളും. ആ തക്കം നോക്കി പോക്കറ്റടിക്കും- മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതാണ് വാക്കുകള്‍.

കോണ്‍ഗ്രസും ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന സിപിഎം നേതാക്കള്‍ക്കുള്ള മറുപടിയാണ് പോക്കറ്റടിക്കാരനോട് ഉപമിച്ച് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയത്. ബിജെപിക്ക് മാര്‍ക്‌സിസ്റ്റുകാര്‍ ശത്രുവല്ല. അവര്‍ ഭയപ്പെടുന്നത് കോണ്‍ഗ്രസിനെ മാത്രമാണ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടാണ് ബിജെപിയെയും കോണ്‍ഗ്രസിനെയും കൂട്ടി എല്‍ഡിഎഫ് ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത്.

Oommen Chandy

ഇക്കുറി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് കേരളത്തില്‍ മത്സരം. സിപിഎം ഒരിടത്തും ചിത്രത്തില്‍പ്പോലുമില്ല. യുഡിഎഫ് സര്‍ക്കാറിനെ എല്ലാത്തരത്തിലും ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തുടര്‍ ഭരണം ലഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഉമ്മന്‍ചാണ്ടിയെത്തിയത്. റോഡ് ഷോയുമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+