കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് വന്നാല്‍ ഒന്നും ശരിയാകില്ല: ഉമ്മന്‍ ചാണ്ടി

  • By Desk
Google Oneindia Malayalam News

ചേര്‍ത്തല: ബിജെപിയുമായി സന്ധിചെയ്യാത്ത ഏക ദേശിയ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മതേതര മുന്നേറ്റത്തിന് എല്ലാവരും കോണ്‍ഗ്രസിനെയാണ് പ്രതീക്ഷയോടെ കാണുന്നത്. എല്ലാം നശിപ്പിച്ച ചരിത്രമുള്ള എല്‍ഡിഎഫ് വന്നാല്‍ ഒന്നും ശരിയാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സിപിഎമ്മിന്റെ ബിജെപി വിരുദ്ധത വെറും പ്രകടനം മാത്രമാണ്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കോണ്‍ഗ്രസ് ധാരണയുണ്ടാക്കിയെന്നാണ് സിപിഎമ്മിന്റെ ആരോപണം. അത് ശരിയല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചേര്‍ത്തലയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

Oommen Chandy

ബിഹാറിലെ തിരഞ്ഞെടുപ്പില്‍ എല്ലാവരും ബിജെപിക്കെതിരെ നിന്നപ്പോള്‍, അവര്‍ക്ക് 11സീറ്റില്‍ ജയിക്കാന്‍ സിപിഎം അവസരമൊരുക്കി എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ മറ്റൊരു ആക്ഷേപം. വോട്ട് തട്ടാന്‍ വേണ്ടി ബിജെപിക്കെതിരെ പ്രസംഗം നടത്തുക മാത്രമാണ് സിപിഎം ചെയ്യുന്നത്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ ലോട്ടറി നടത്തിയത് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയായിരുന്നു.എന്നാല്‍ യുഡിഎഫ് വന്നപ്പോള്‍ ലോട്ടറി പാവപ്പെട്ടവന്റെതായി. അപ്പോള്‍ എല്‍ഡിഎഫ് വന്നാല്‍ എല്ലാംശരിയാകുമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത് എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം.

English summary
Kerala Assembly Election 2016:Oommen Chandy criticises LDF's election Motto.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X