Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിശ്രമം' കഴിഞ്ഞ് കുഞ്ഞൂഞ്ഞെത്തി... ഇനി പുതുപ്പള്ളിയില്‍ പ്രചാരണച്ചൂട്

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരാഴ്ചയോളം ഇന്ത്യയുടെ തലസ്ഥാന നഗരിയിലായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് വിശ്രമത്തിനുള്ള ഒരാഴ്ച. ജനങ്ങളുടെ ഇടയില്‍ നിന്ന് അകന്ന് കഴിഞ്ഞതിന്റെ അസ്വസ്ഥത തീര്‍ച്ചയായും അദ്ദേഹത്തിനുണ്ടായിരുന്നിരിയ്ക്കണം.

ദല്‍ഹിയില്‍ നിന്ന് നേരിട്ട് പുതുപ്പള്ളിയിലെത്തിയ ഉമ്മന്‍ചാണ്ടിയെക്കണ്ട് പ്രതികരണമെടുക്കാന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ ദേഷ്യം മനസ്സിലായിക്കാണും. മൈക്കും പിടിച്ചെത്തിയവരെക്കാണും മുമ്പ് തന്നെക്കാണാന്‍ മണിക്കൂറുകള്‍ കാത്തു നിന്ന ജനങ്ങളെ കാണാന്‍ തീരുമാനിച്ചതും ഇതു കൊണ്ടു തന്നെ.
ഡല്‍ഹിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച അനന്തമായി നീണ്ടപ്പോള്‍ മുഖ്യമന്ത്രി പുതുപ്പള്ളിക്ക് തിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സുധീരന്‍ പറഞ്ഞത് 'തിരക്കുള്ളവര്‍ നേരത്തെ മടങ്ങും' എന്നായിരുന്നു.

Oommen Chandy

തനിക്ക് പുതുപ്പള്ളിയില്‍ എത്തുന്നതാണ് തിരക്കെന്ന് മറുപടിയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മമ്പില്‍ മുഖ്യമന്ത്രി പറഞ്ഞത്. ലോകത്തെവിടെയായാലും ഞായറാഴ്ച പുതുപ്പള്ളിയിലുണ്ടാകുക എന്ന പതിവ് രീതി അപൂര്‍വമായി മാത്രമെ അദ്ദേഹം തെറ്റിച്ചിട്ടുള്ളു. അതുകൊണ്ട് വൈകിയാണെങ്കിലും അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് പുതുപ്പള്ളിയിലെത്തി. അന്ന് തന്നെ തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വാകത്താനം പഞ്ചായത്തിലായിരുന്നു ആദ്യ കണ്‍വെന്‍ഷന്‍. തുടര്‍ന്ന് പുതുപ്പള്ളി, മീനടം, പാമ്പാടി എന്നീ ഗ്രാമപഞ്ചായത്തുകളിലും കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് രാത്രിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. തന്നെ വ്യക്തിപരമായി ആക്രമിച്ച് അഴിമതിക്കാരനെന്ന് സ്ഥാപിക്കാനും മറ്റും വിവിധ കോണുകളില്‍ നിന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ മുനയൊടിക്കും വിധം കാര്യങ്ങള്‍ പറഞ്ഞ് അണികളെ ബോധ്യപ്പെടുത്തുകയായിരുന്നു ഓരോ സമ്മേളനങ്ങളിലൂടെയും ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം.

സരിത എഴുതിയ കത്ത് പുറത്തു വന്നതായിരുന്നു പാമ്പാടിയിലെ കണ്‍വെന്‍ഷന് ശേഷമുണ്ടായ പുകില്‍. എന്നാല്‍ പല പണികളും ചെയ്തിട്ടും തന്റെ സര്‍ക്കാരിനെ താഴെയിറക്കന്‍ കഴിയാതിരുന്നതിലുള്ള പക തീര്‍ക്കാനുള്ള അവസാന അവസരമായിട്ടാണ് സരിതയുടെ പുതിയ വെളിപ്പെടുത്തലിലൂടെ നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ വന്‍ശക്തികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എല്‍ഡിഎഫും ബിജെപിയും മതേതര-സാംസ്‌കാരിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് കേരള സമൂഹം നല്‍കുന്ന മറുപടി കൂടിയാകും ഈ നിയമസഭാതിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ബൂത്തുതലം മുതല്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാക്കേണ്ടതിനെ സംബന്ധിച്ചും എല്ലാവരെയും പോളിങ് ബൂത്തിലെത്തിക്കേണ്ടതിന്റെ പ്രാധാന്യവുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു കണ്‍വെന്‍ഷനുകളില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം. അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് അദ്ദേഹം പ്രവര്‍ത്തകരെ ആവേശഭരിതരാക്കാനും പ്രസംഗത്തിലുടനീളം ശ്രമിച്ചു.

എല്ലാത്തവണത്തെയും പോലെ കേരളത്തിലെല്ലായിടത്തും ഓടി നടക്കേണ്ടി വരുന്നതിനാല്‍ പുതുപ്പള്ളിയിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ പ്രവര്‍ത്തകര്‍ നേരിട്ട് ഏറ്റെടുക്കണമെന്ന് ഓര്‍മിപ്പിച്ചാണ് ഓരോ പ്രസംഗവും അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+