വിഎസിനോട് 'കണക്ക്' തീര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി... കേസില്‍ 'കള്ളക്കണക്കോ'!!!
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഒരു കേസ് പോലും ഇല്ലാതെയാണ് വിഎസ് അച്യുതാനന്ദന്‍ അമ്മാതിരി ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയ്‌ക്കെതിരെ 31 കേസുകള്‍ ഉണ്ടെന്നൊക്കെ വെറുതേയങ്ങ് പറയാന്‍ പറ്റുമോ?
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കേട്ടോ. എന്നാല്‍, വിഎസിനെ കോടതി കയറ്റിയിട്ട് തന്നെ കാര്യം എന്ന രീതിയിലാണിപ്പോള്‍ ഉമ്മന്‍ ചാണ്ടി.
തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെല്ലാം കൂടി 136 കേസുകള്‍ ഉണ്ടെന്നാണ് വിഎസ് പറയുന്നത്. അതില്‍ ഒരു കേസിന്റെ എങ്കിലും എഫ്‌ഐആര്‍ അദ്ദേഹം പുറത്ത് വിടട്ടെ എന്നാണിപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നത്. അപ്പോള്‍ ലോകായുക്തയിലെ പരാതികളോ എന്നൊന്നും ചാണ്ടിച്ചനോട് ചോദിച്ച് പോകരുത്....

31 കേസുള്ള മുഖ്യമന്ത്രി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ 31 കേസുകള്‍ ഉണ്ടെന്നാണ് വിഎസ് അച്യുതാനന്ദന്‍ ധര്‍മടത്ത് പ്രസംഗിച്ചത്.

136 കേസുകള്‍
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങളുടെയെല്ലാം പേരിലുള്ള കേസുകളുടെ കണക്കെടുത്താല്‍ അത് 136 എണ്ണം വരുമെന്നും വിഎസ് പറഞ്ഞിരുന്നു.

പികെ ജയലക്ഷ്മി മാത്രം
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അഴിമതി ആരോപണങ്ങളില്ലാത്തത് പികെ ജയലക്ഷ്്മിയ്‌ക്കെതിരെ മാത്രമാണെന്നും വിഎസ് പറഞ്ഞിരുന്നു.

ഒരു കേസെങ്കിലും ഉണ്ടോ?
തനിയ്‌ക്കെതിരെ 31 പോയിട്ട് ഒരു കേസെങ്കിലും ഉണ്ടെങ്കില്‍ വിഎസ് പറയട്ടേ എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

എഫ്‌ഐആര്‍
ഒരു കേസിന്റെയെങ്കിലും എഫ്‌ഐആര്‍ വിഎസ് പുറത്ത് വിടട്ടേയെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

അപ്പോള്‍ മാണിസാറോ?
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അംഗമായിരുന്നല്ലോ കെഎം മാണി. അദ്ദേഹത്തിനെതിരെ ബാര്‍ കോഴ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നല്ലോ എന്ന് ചോദിച്ചാലും ഉമ്മന്‍ ചാണ്ടിയ്ക്ക് ഉത്തരമുണ്ട്. ആ എഫ്‌ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷ ഇപ്പോള്‍ കോടതിയിലുണ്ടെന്നാണ് മറുപടി.

പ്രതിപക്ഷത്തിനും
കൊലക്കേസ് പ്രതികള്‍ അടക്കമുള്ളവരാണ് ഇത്തവണ വിഎസിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളതെന്നും ഉമ്മന്‍ ചാണ്ടി ആരോപിയ്ക്കുന്നുണ്ട്.

നികേഷ് കുമാറിനും
54 കേസുകള്‍ സ്വന്തം പേരിലുണ്ടെന്ന് രേഖാമൂലം സമ്മതിയ്ക്കുന്നവര്‍ വരെ എല്‍ഡിഎഫിനായി മത്സരിയ്ക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അത് അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിനെ ഉദ്ദേശിച്ചാണെന്നത് വ്യക്തമാണ്.












Click it and Unblock the Notifications