കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെകെ രമയ്‌ക്കെതിരെ കെകെ രമ...! കോഴിക്കോട്ടും അപരപ്പട

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പേരിലും വീട്ടുപേരിലുമൊക്കെ അപരന്‍മാരെ കാണാറുണ്ട്. എന്നാല്‍ വടകരയിലെ കെകെ രമയുടെ അപര ഇനിഷ്യനില്‍പ്പോലും ഒന്നു തന്നെ. ചതുഷ്‌കോണ മത്സരം നടക്കുന്ന വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയ്‌ക്കൊപ്പം കെകെ രമയെന്ന പേരില്‍തന്നെയാണ് മറ്റൊരാള്‍ മത്സരിക്കുന്നത്. ഇവര്‍ക്കു പുറമെ പിടി രമ എന്ന പേരില്‍ വേറൊരു അപരകൂടി രംഗത്തുണ്ട്...!

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറാമല പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് ടിപി രമ. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ഇവര്‍. ഇവരുടെ സഹോദരന്‍ സിപിഎം ചോറോട് ലോക്കല്‍ കമ്മിറ്റിയംഗമാണ്. അതായത്, സ്ഥാനാര്‍ത്ഥിത്വം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നര്‍ഥം.
രമയ്ക്കു മാത്രമല്ല വടകരയില്‍ മറ്റുള്ളവര്‍ക്കുമുണ്ട് അപരന്‍മാര്‍. യുഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന് മടപറമ്പത്ത് ചന്ദ്രന്‍, ചന്ദ്രന്‍ എന്നിങ്ങന രണ്ടുണ്ട് അപരന്‍മാര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ. നാണുവിന്റെ അതേപേരില്‍ ഒരാളും പത്രിക നല്‍കിയിട്ടുണ്ട്.

KK Rama

കോഴിക്കോട് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലുമുണ്ട് അപരന്‍മാര്‍. കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ളയ്ക്കു തലവേദനയായി പള്ളിയില്‍ അബ്ദുള്ള, പുത്തന്‍പുരയില്‍ അബ്ദുള്ള, അബ്ദുള്ള എന്നിവര്‍ മത്സരിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി എഫ്എം അബ്ദുള്ളയും പത്രിക നല്‍കിയിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ലതികയ്ക്ക് അപരയില്ല.

നാദാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ പ്രവീണ്‍കുമാറിന്റെ അതേ പേരില്‍ മറ്റൊരാളും പ്രവീണ്‍ എന്ന പേരില്‍ വേറൊരാളും പത്രിക നല്കിയിട്ടുണ്ട്. കൊയിലാണ്ടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ദാസന്റെ അതേപേരില്‍ സ്വതന്ത്രസ്ഥാനാര്‍ഥി ദാസന്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ സുബ്രഹ്മണ്യന്റെ വോട്ടുതട്ടാന്‍ എംഎന്‍ സുബ്രഹ്മണ്യന്‍ മത്സരിക്കുന്നുണ്ട്. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കേരളകോണ്‍ഗ്രസ് എമ്മിലെ ടിഎം മുഹമ്മദ് ഇഖ്ബാലിന് രണ്ട് മുഹമ്മദ് ഇഖ്ബാല്‍മാരുടെ അപരഭീഷണിയുണ്ട്.

ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി യുസി രാമന് അപരനുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ ഇടതുസ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിന്റെ വോട്ടുതട്ടാന്‍ ഒരു അപരനും യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎം സുരേഷ്ബാബുവിനു തലവേദനയായി ടി സുരേഷ്ബാബുവും പത്രികസമര്‍പ്പിച്ചിട്ടുണ്ട്.

കോഴിക്കോട് സൗത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി എംകെ മുനീറിന്റെ പേരില്‍ രണ്ടു പേരുണ്ട്. അബ്ദുള്‍ മുനീറും ഡി മുനീറും. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംപി ആദംമുല്‍സിക്ക് ഇ ആദം മാലികും ആദമും അപരന്‍മാരായുണ്ട്. ഇടതു സ്ഥാനാര്‍ത്ഥി വികെസി മമ്മദ്‌കോയയുടെ വോട്ടുതട്ടാന്‍ വികെ മുഹമ്മദ്‌കോയയും രംഗത്തുണ്ട്.

കുന്നമംഗംലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ടി സിദ്ദിഖിനു മൂന്നു സിദ്ദീഖുമാരെയും ഒരു അബൂബക്കര്‍ സിദ്ദിഖിനേയും നേരിടേണ്ടതുണ്ട്. കൊടുവള്ളി യുഡിഎഫിലെ എംഎ റസാഖ് മാസ്റ്ററും എല്‍ഡിഎഫ് സ്വതന്ത്രന്‍ കാരാട്ട് അബ്ദുള്‍റസാഖും ഏറ്റുമുട്ടുന്ന കൊടുവള്ളിയില്‍ കെ.ടി. അബ്ദുള്‍ റസാഖ് എന്നയാള്‍ സ്വതന്ത്ര്യൂായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. തിരുവമ്പാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിഎം ഉമ്മറിന് അപരനായി വി ഉമ്മര്‍, സിഎം ഉമ്മര്‍ എന്നിവര്‍ പത്രിക നല്‍കിയിട്ടുണ്ട്

English summary
Assembly Election 2016: 'Other' threat for candidates in Kozhikode also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X