കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജന് ഇത്തവണ രക്ഷയില്ല, മനോജ് വധത്തില്‍ സീറ്റ് പോയി? കാരണങ്ങള്‍

  • By Siniya
Google Oneindia Malayalam News

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചൂട് അടുത്തുകൊണ്ടിരിക്കെ ഇത്തവണ മത്സരിക്കാമെന്ന് പി ജയരാജന്റെ ആഗ്രഹവും ഇരുട്ടിലായി. കതിരൂര്‍ മനോജ് വധക്കേസില്‍ സിബി ഐയുടെ പിടിയിലായതോടെ ജയരാജന്‍ മത്സരിക്കില്ലെന്ന കാര്യത്തില്‍ ഉറപ്പായി. ജയരാജന്‍ രണ്ടു തവണ മാത്രമാണ് എംഎല്‍എ ആയത്. എന്നാല്‍ ഇത്തവണ മത്സരിക്കുമെന്ന് ഏറെകുറേ ഉറപ്പായിരുന്നു. ഇതിനിടയിലാണ് മനോജ് വധക്കേസ് തിരിച്ചടിയായത്. കേസുണ്ടെങ്കില്‍ പോലും ഏതെങ്കിലും സുരക്ഷിതമായ മണ്ഡലത്തില്‍ ജയരാജിനെ മത്സരിപ്പിക്കാമെന്നായിരുന്നു പാര്‍ട്ടി തീരുമാനിച്ചിരുന്നത്.

സംസ്ഥാന നേതൃത്വം അംഗീകരിച്ച് മത്സരിക്കാനുള്ള ജില്ലാ സെക്രട്ടറിയുടെ പട്ടികയില്‍ നേരത്തെ ജയരാജനും ഉണ്ടായിരുന്നു. എന്നാല്‍ മനോജ് വധക്കേസില്‍ സിബി ഐ കസ്റ്റഡിയില്‍ ആയതോടെ ജയരാജിനെ മത്സരിപ്പിക്കേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി. ഫസല്‍ വധക്കേസില്‍ പ്രതിയായിട്ടും കാരായി രാജനെയും ചന്ദ്രശേഖരനെയും മത്സരിപ്പിച്ചത് പി ജയരാജന്റെ ഉറച്ച തീരുമാനത്തിലായിരുന്നു.

p-jayarajan.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇരുവരും ജയിച്ചെങ്കിലും കോടതി കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നത് തിരിച്ചടിയായി. ഇതോടെ കാരായി രാജന് ജില്ലാ പ്രസിഡണ്ട് സ്ഥാനവും ചന്ദ്രശേഖരന് ചെയര്‍മാന്‍ സ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു. ഇത് സിപി എമ്മിന് തിരിച്ചടിയായെങ്കിലും ഇതുകൂടി കണക്കിലെടുത്താണ് ജയരാജന്റെ കാര്യത്തില്‍ സിപിഎം നിലപാട് മാറ്റിയത്.

ഇതേ സമയം കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ മണ്ഡലങ്ങളിലും ആശയ കുഴപ്പമുണ്ട്. യു എഡി എഫ് മേല്‍ക്കൈയ്മയുള്ള മണ്ഡലമായ പേരാവൂരിലാണ് ആശയകുഴപ്പമുള്ളത്. കഴിഞ്ഞ തവണ മത്സരിച്ച ശൈലജയെ തന്നെയാണ് ഇവിടെ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ വിജയ സാധ്യത കുറവായ മണ്ഡലമായതിനാല്‍ കേന്ദ്ര കമ്മിറ്റി അംഗമായ ഒരു സ്ത്രീയെ നിര്‍ത്തുന്നതിലാണ് സിപി എമ്മിന്റെ ഇപ്പോഴത്തെ പ്രശ്‌നം. ഇടതു മുന്നണി അധികാരത്തില്‍ എത്തിയാല്‍ മന്ത്രി സാധ്യതയുള്ള വ്യക്തിയാണ് ശൈലജ.

ഇപി ജയരാജനെ മട്ടന്നൂരിലാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ കല്യാശ്ശേരി മണ്ഡലത്തിലേക്ക് മാറ്റാനും സിപി എം ആലോചിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ശൈലജയെ മട്ടന്നൂരില്‍ മത്സരിപ്പിക്കാനാവും. ഇതേ സമയം മട്ടന്നൂര്‍ മണ്ഡലം മാറാന്‍ ഇപി ജയരാജന്‍ തയാറല്ല. കല്യാശ്ശേരി എംഎല്‍എ ടിവി രാജേഷിനെ അഴീക്കോട് കെ എം ഷാജിക്കെതിരെ മത്സരിപ്പിക്കാനും ആലോച്ചിരുന്നു. എന്നാല്‍ സിറ്റിംഗ് എം എല്‍ എ മാരെ അതേ മണ്ഡലത്തില്‍ നിര്‍ത്തി സെക്രട്ടറിയറ്റ് പട്ടിക നല്‍കിയിട്ടുണ്ട് മണ്ഡലമാറ്റത്തിന്റെ കാര്യം സംസ്ഥാന തലത്തില്‍ തീരുമാനിക്കട്ടെ എന്ന തീരുമാനത്തിലാണിത്.

English summary
assembly election 2016 p jayarajan not in candidates list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X