സര്‍ക്കാര്‍ ഭൂമി വമ്പന്മാര്‍ക്ക് പതിച്ചു കൊടുത്തവര്‍ക്ക് വോട്ടുകൊടുക്കണോ? പന്ന്യന്റെ ചോദ്യം
അരൂര്‍: സര്‍ക്കാര്‍ ഭൂമി കമ്മീഷന്‍ വാങ്ങി വന്‍കിട മുതലാളിമാര്‍ക്ക് പതിച്ചു നല്‍കിയവര്‍ക്ക് വോട്ടു കൊടുക്കണോ? സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്റേതാണ് ചോദ്യം.
2800 ഏക്കര്‍ ഭൂമിയാണ് കേരളം ഭരിക്കുന്നവര്‍ മറിച്ചു വിറ്റത്. ഇത്തരം, അഴിമതി നടത്തിയവര്‍ക്ക് സീറ്റു കൊടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞതല്ലേ? എന്നാല്‍ മുഖ്യമന്ത്രി അതിനെതിരെ രംഗത്തുവന്നു. മുഖ്യമന്ത്രിയും അഴിമതിക്കാരനാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സുധീരനും അഴിമതിക്കാര്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു- പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

കേരള ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയെ അന്വേഷണ കമ്മീഷന്‍ തുടര്‍ച്ചയായി 11 മണിക്കൂര്‍ വിസ്തരിച്ചത്. അതു കൊണ്ട്, വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇതൊക്കെ മനസിലുണ്ടാകണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുന്നു. എല്‍ഡിഎഫ് അരൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.












Click it and Unblock the Notifications