പേര് എപ്പോള്‍ വരും....? ഇവിടെ കാത്തിരിപ്പിലാണ് മതിലുകള്‍ !!!!
കോട്ടയം: തിരഞ്ഞടുപ്പു തീയതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞും സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഔദ്ദ്യോഗികമായി പ്രഖ്യാപിക്കാത്തത് അണികളെ ആകെ കണ്‍ഫ്യൂഷനിലാക്കിയിരിയ്ക്കുകയാണ്. സീറ്റ് ഏത് പാര്‍ട്ടിക്കെന്ന് മുന്‍ധാരണയുള്ള സ്ഥലങ്ങളില്‍ മതിലുകളില്‍ വെള്ള പൂശി ചിഹ്നവും വരച്ച് സ്ഥാനാര്‍ഥിയുടെ പേരെഴുതാനുള്ള സ്ഥലം മാത്രം ഒഴിച്ചിട്ടിരിപ്പാണ് പ്രവര്‍ത്തകര്‍.
എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞും സ്ഥാനാര്‍ഥി പ്രഖ്യാപനം വരാത്തത് മൂലം പേരില്ലാത്ത ഭിത്തികള്‍ കണ്ട് വോട്ടര്‍മാരും അണികളും മടുത്ത മട്ടാണ്. മാസങ്ങള്‍ക്ക് മുമ്പേ മുതല്‍ ബുക്ക് ചെയ്തിടുന്ന പതിവൊക്കെ ഇപ്പോള്‍ തീരെ കുറവാണ്. പൊതുയിടങ്ങളിലെ പ്രചാരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തയതോടെ പരാതിക്കിടയാകാത്ത വിധം ഉടമയുടെ അനുവാദത്തോടെയാണ് ചുവരെഴുത്ത്.

വര്‍ഷങ്ങളായി പതിവ് സ്ഥലങ്ങള്‍ ഓരോ പാര്‍ട്ടിക്കുമുണ്ട്. ഇത്തവണ കോട്ടയം ജില്ലയില്‍, പഴയ കാലത്തെ അനുസ്മരിപ്പിക്കും വിധം ചുവരെഴുത്തിന് കൂടുതല്‍ പ്രധാന്യം കൈവന്നിട്ടുണ്ട്. മുന്നണി ഭേദമില്ലാതെ ചുമരുകള്‍ തയ്യാറാക്കി കഴിഞ്ഞു. ജില്ലയിലെ പാല, പുതുപ്പള്ളി എന്നിവിടങ്ങളിലെ പ്രചാരണം നേരത്തെ തുടങ്ങിയരുന്നു. മറ്റ് മണ്ഡലങ്ങളില്‍ ഏകദേശ ധാരണ വന്നെങ്കിലും പൂഞ്ഞാറടക്കം ചിലയിടങ്ങളില്‍ ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല.

ഉമ്മന്‍ചാണ്ടിക്കും കെഎം മാണിക്കും ചുമരെഴുത്തടക്കം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ അണികള്‍ കാത്തു നിന്നില്ല. കോട്ടയം, ചങ്ങനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി തുടങ്ങിയ നിയോജക മണ്ഡലങ്ങളില്‍ പ്രാദേശിക നേതൃത്വം ആദ്യഘട്ട പ്രചാരണ പ്രവര്‍ത്തനം എന്ന നിലയില്‍ ചുമരെഴുത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുമ്പോള്‍ ചിലരൊക്കെ അനുമതിക്ക് കാക്കാതെ ചുമരെഴുത്തും ഫ്ലക്‌സ് ബോര്‍ഡുകളും ഉയര്‍ത്തി നേതൃത്വത്തോടുള്ള കൂറ് പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പു ചെലവ് കുറയ്ക്കണമെന്ന ഉത്തരവും ചുമരെഴുത്തിലൂടെ പരിഹരിക്കാമെന്നാണ് പ്രതീക്ഷ. വടവാതൂര്‍, മാങ്ങാനം, ആനത്താനം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ മതിലുകള്‍ പേരു പ്രഖ്യാപനം കാത്തിരിപ്പാണ്. മതിലെഴുത്തിന് മുന്‍തൂക്കം വരുമ്പോള്‍, ഫ്ലക്‌സിന്റെ അതിപ്രസരം മൂലം ജോലി നഷ്ടപ്പെട്ട ചിത്രം വരയും ബോര്‍ഡ്,മതില്‍ എന്നിവകളില്‍ എഴുത്തും മുഖ്യവരുമാന മാര്‍ഗമായിരുന്നവര്‍ക്ക് പഴയ തൊഴിലിലേക്ക് തിരിച്ചു വരാനുള്ള അവസരം കൂടി നല്‍കുകയാണീ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications