കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണികിട്ടിയപ്പോള്‍ ജോര്‍ജ്ജ് തുടങ്ങി... പൂഞ്ഞാറിലേത് പേയ്‌മെന്റ് തീരുമാനമെന്ന്!

Google Oneindia Malayalam News

കോട്ടയം: പിസി ജോര്‍ജ്ജ് ഏറ്റവും അധികം വിമര്‍ശിയ്ക്കപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ നിയന്ത്രണമില്ലാത്ത നാവിനെ ചൊല്ലിയാണ്. പണ്ട് എല്‍ഡിഎഫില്‍ ുണ്ടായിരുന്ന കാലുംവ പിന്നീട് യുഡിഎഫില്‍ എത്തിയ കാലത്തും അങ്ങനെ തന്നെ. ഗൗരിയമ്മയെ കുറിച്ച് ജോര്‍ജ്ജ് പറഞ്ഞ വാക്കുകള്‍ അത്രപെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല.

എന്തായാലും എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതോടെ പതിവ് ശൈലിയില്‍ വിമര്‍ശനങ്ങളുമായി പിസി ജോര്‍ജ്ജ് രംഗത്തിറങ്ങിയിട്ടുണ്ട്. തനിയ്ക്ക് സീറ്റ് കിട്ടാത്തതിന്റെ കാരണങ്ങളും ജോര്‍ജ്ജ് കണ്ടെത്തുന്നുണണ്ട്. അത് മാത്രമല്ല, ഗൗരിയമ്മയ്ക്ക് സീറ്റ് നല്‍കാത്തതിലും ജോര്‍ജ്ജിന് അതിയായ വിഷമമുണ്ട്.

 പേയ്‌മെന്റ്

പേയ്‌മെന്റ്

ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണന്‍മാരും സീറ്റ് നിശ്ചയിച്ചതാണ് പൂഞ്ഞാറില്‍ കണ്ടത് എന്നാണ് പിസി ജോര്‍ജ്ജിന്റെ ആരോപണം. പെയ്‌മെന്റ് സീറ്റല്ല, പെയ്‌മെന്റ് തീരുമാനമാണതെന്നും ജോര്‍ജ്ജ് പറയുന്നു.

ചതി

ചതി

എല്‍ഡിഎഫ് തന്നോട് കാണിച്ചത് ചതിവും നെറികേടും ആണെന്നാണ് ജോര്‍ജ്ജിന്റെ പക്ഷം.

പൂഞ്ഞാരിലെ ജനങ്ങള്‍

പൂഞ്ഞാരിലെ ജനങ്ങള്‍

പൂഞ്ഞാറിലെ ജനങ്ങളുടെ പിന്തുണയോടെ താന്‍ വീണ്ടും മത്സരിയ്ക്കും. ജോര്‍ജ്ജിനുള്ള വോട്ട് എത്രയെന്ന് ഈ തിരഞ്ഞെടുപ്പില്‍ കാണിച്ചുകൊടുക്കും.

അഴിമതിയ്‌ക്കെതിരെ

അഴിമതിയ്‌ക്കെതിരെ

അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും എന്നാണ് ജോര്‍ജ്ജ് പറയുന്നത്.

 സഹകരണം തുടരും

സഹകരണം തുടരും

സംഗതി എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലെ സഹകരണം തുടരും എന്ന് ജോര്‍ജ്ജ് അറിയിച്ചിട്ടുണ്ട്.

ഗൗരിയമ്മയ്ക്ക്

ഗൗരിയമ്മയ്ക്ക്

ഗൗരിയയെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി കഞ്ഞിയില്ലെന്ന് പറഞ്ഞതുപോലെ ആയി സീറ്റ് നിഷേധിച്ചതെന്നും പസി ജോര്‍ജ്ജ് പറഞ്ഞു.

English summary
Kerala Assembly Election 2016:PC George against CPM, and says he will Contest alone at Poonjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X