ജോര്‍ജ്ജിന്റെ പിന്തുണ വിഎസിന്... അപ്പോള്‍ പിസി ഉറപ്പിച്ചോ
കോട്ടയം: പൂഞ്ഞാറില്‍ ഇത്തവണ ചതുഷ്കോണ മത്സരമാണ് നടന്നത്. സിറ്റിങ് എംഎല്‍എയും ംരു പ്രത്യേക പാര്‍ട്ടിയുടെ പേര് പറയാനില്ലാത്ത ആളുമായ പിസി ജോര്‍ജ്ജ് തന്നെയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂഞ്ഞാറിലെ താരം.
ഇടത് വലത് മുന്നണികളും എന്‍ഡിഎയും അഭിമാനപ്പോരാട്ടത്തിനിറങ്ങിയിട്ടും പൂഞ്ഞാറില്‍ ജോര്‍ജ്ജിനെ വീഴ്ത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെടുപ്പിന് ശേഷം വന്ന എക്സിറ്റ് പോള്‍ ഫലവും പറയുന്നു പൂഞ്ഞാറില്‍ ജോര്‍ജ്ജ് തന്നെ ജയിക്കുമെന്ന്. ഇന്ത്യടുഡേ- ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ ആണ് ജോര്‍ജ്ജിന്റെ ജയം പ്രവചിച്ചിരിയ്ക്കുന്നത്.
എന്തായാലും വോട്ട് പെട്ടിയിലായിട്ടുണ്ട്. മെയ് 19 ന് ഫലം വരുമ്പോഴറിയാം ആര് ജയിക്കുമെന്നും ആര് തോല്‍ക്കുമെന്നും എല്ലാം. പക്ഷേ തന്റെ ജയം ജോര്‍ജ്ജ് ഉറപ്പിച്ച് കഴിഞ്ഞു. മാത്രമല്ല, വരാന്‍പോകുന്ന മന്ത്രിസഭയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പോലും തീരുമാനം എടുത്തുകഴിഞ്ഞു.

മുത്താണ് പിസി
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും മൂന്ന് മുന്നണികളേയും കവച്ചുവയ്ക്കുന്നതായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രചാരണ പരിപാടികള്‍. മുത്താണ് പിസി.... സ്വത്താണ് ജോര്‍ജ്ജ് എന്ന് പാട് കേരളം മുഴുവന്‍ ഹിറ്റ് ആയിരുന്നു.

ജയിച്ചാല്‍ ആര്‍ക്കൊപ്പം
ഫലം വന്നില്ലെങ്കിലും താന്‍ ജയിച്ചു എന്ന് ഉറപ്പിച്ചിരിയ്ക്കുകയാണ് ജോര്‍ജ്ജ്. ജയിക്കുകയാണെങ്കില്‍ ആര്‍ക്കൊപ്പമായിരിക്കും പിസി?

വിഎസിന് പിന്തുണ
വിഎസ് മുഖ്യമന്ത്രിയാവുകയാണെങ്കില്‍ താന്‍ പിന്തുണയ്ക്കും എന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പിസി ജോര്‍ജ്ജ് അല്ലല്ലോ തീരുമാനം എടുക്കേണ്ടത്!!!

പിണറായിയ്ക്കെതിരെ
വിഎസിനെ പിന്തുണയ്ക്കും എന്ന് പറയുന്ന പിസി ജോര്‍ജ്ജിന് പക്ഷേ പിണറായി വിജയനോട് അത്രയ്ക്ക് പ്രതിപത്തിയില്ല. പിണറായി മുഖ്യമന്ത്രി ആയാല്‍ പിന്തുണയ്ക്കില്ലെന്ന് തന്നെയാണ് ജോര്‍ജ്ജ് പറയാതെ പറയുന്നത്.

ഗൂഢാലോചനക്കാരന്‍
തനിയ്ക്ക് എല്‍ഡിഎഫില്‍ സീറ്റ് തരാതിരിയ്ക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ പിണറായി വിജയന് പങ്കാളി ആണെന്ന ആക്ഷേപവും ജോര്‍ജ്ജ് ഉന്നയിക്കുന്നുണ്ട്.

അത് ലാവലിന്‍ ആണ് കെട്ടോ
എന്താണ് പിണറായിക്ക് പിസി ജോര്‍ജ്ജിനോടുള്ള പ്രശ്നം? അത് ലാവലിന്‍ കേസില്‍ താന്‍ എടുത്ത നിലപാടാണെന്നാണ് ജോര്‍ജ്ജ് പറയുന്നത്.

ജനാധിപത്യ കേരള കോണ്‍ഗ്രസ്
കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പോന്ന ജനാഝിപത്യ കേരള കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റ് പോലും ലഭിയ്ക്കില്ലെന്നാണ് ജോര്‍ജ്ജ് ഉറപ്പിച്ച് പറയുന്നത്. പൂഞ്ഞാറില്‍ ജോര്‍ജ്ജിന്റെ എതിരാളിയും കേരള കോണ്‍ഗ്രസ് ഡി ആയിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications