കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതും വേണ്ട വലതും വേണ്ട; പിസി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവെച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തടസ്സമായതിനാല്‍ പിസി ജോര്‍ജ്ജ് എംഎല്‍എ സ്ഥാനം രാജിവെച്ചു. പൂഞ്ഞാര്‍ മണ്ഡലത്തിലെ എംഎല്‍എയായിരുന്ന അദ്ദേഹത്തിന്റെ രാജി സ്പീക്കര്‍ അംഗീകരിച്ചു.

പിസി ജോര്‍ജ്ജ് 25ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചു കയറിയ പിസി ജോര്‍ജ്ജ് യുഡിഎഫ് മന്ത്രിസഭയുടെ പകുതി കാലാവധി പിന്നിടുമ്പോഴേക്കും തര്‍ക്കം ആരംഭിക്കുകയായിരുന്നു. പിന്നീട് ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

PC George

തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും ജോര്‍ജ്ജ് പാര്‍ട്ടി അംഗം തന്നെയായിരുന്നു. സ്വതന്ത്രനായി മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നത്. നേരത്തെ ജോര്‍ജിനെ സ്പീക്കര്‍ അയോഗ്യനാക്കിയിരുന്നെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടപടി റദ്ദാക്കിയിരുന്നു.

സിപിഎം പിസി ജോര്‍ജ്ജിന് സീറ്റ് നല്‍കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് എം പിളര്‍ത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പാര്‍ട്ടിക്കാണ് സിപിഎം ഇപ്പോള്‍ പൂഞ്ഞാര്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്.

English summary
Assembly Election 2016: PC George resigned MLA post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X