Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപിയ്ക്ക് 49 സ്ഥാനാര്‍ത്ഥികള്‍, ബാക്കി പിറകേ... അപ്പോള്‍ പിന്തുണ ആര്‍ക്ക്?

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 49 സീറ്റില്‍ പിഡിപി മത്സരിക്കും. സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ സാഹചര്യം പരിഗണിച്ച് വിവിധ മുന്നണികള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമായിരുന്നു പിഡിപിയുടേത്.

എന്നാല്‍ ഇത്തവണ ആ പതിവ് മാറ്റിയിരിയ്ക്കുകയാണ്. പാര്‍ട്ടിയുടെ വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെയുളള മുഴുവന്‍ കമ്മിറ്റികളടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്.

PDP Flag

മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കുന്നവരുടെ പട്ടിക ഉടന്‍ തന്നെ പുറത്ത് വിടും. മത്സരിക്കാത്ത മണ്ഡലങ്ങളില്‍ എന്ത് സമീപനം സ്വീകരിക്കണം എന്നത് പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പറയുന്നത്. ഇതിന്റെ ഭാഗമായി സമാനചിന്താഗതിക്കാരായ ചില പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ചര്‍ച്ച പൂര്‍ത്തിയായാല്‍ സ്ഥാനര്‍ത്ഥി പട്ടികയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കും എന്നും പറയുന്നുണ്ട്. പി.ഡി.പിയുടെ സ്ഥാനാര്‍ഥികള്‍ ജില്ലാ തിരിച്ച്:
തിരുവന്തപുരം:കഴക്കൂട്ടം-അഡ്വ കാഞ്ഞിരമറ്റം സിറാജ്, നെടുമങ്ങാട്- പാച്ചിറസലാഹദീന്‍, അരുവിക്കര-പൂവച്ചല്‍ സലിം, വര്‍ക്കല-ശശികുമാരി
കൊല്ലം: ഇരവിപുരം-സാബു കൊട്ടാരക്കര, കരുനാഗപ്പള്ളി- മൈലക്കാട് ഷാ, കുണ്ടറ-കബീര്‍ കുറ്റിപുത്തേഴം, ചവറ-ഷാഹുല്‍ കുന്നത്തൂര്‍
പത്തനം തിട്ട: ആറന്‍മുള-ഹബീബ് റഹ്മാന്‍ പന്തളം, റാന്നി-റസാഖ് മണ്ണടി
കോട്ടയം: പൂഞ്ഞാര്‍- നിഷാദ് നടക്കല്‍
ആലപ്പുഴ : മാവേലിക്കര-ലതാകുമാരി, കായംകുളം-അന്‍വര്‍സാദിഖ്, ഹരിപ്പാട്-അഡ്വ മുട്ടം നാസിര്‍, അമ്പലപ്പുഴ-എച്ച് സുധീര്‍, ആലപ്പുഴ-പി എം ഷരീഫ്
എറണാകുളം: മുവാറ്റുപുഴ-അബൂബക്കര്‍ തങ്ങള്‍, ആലുവ-നാസര്‍ കൊടികുത്തുമല, വൈപ്പിന്‍-വിശ്വനാഥന്‍ എടവനക്കാട്, കൊച്ചി-എ കെ ഫസലു, തൃപ്പൂണിത്തറ-ഷാജി ഹംസ, തൃക്കാക്കര- കെ പി അബ്ദുറഹ്മാന്‍, എറണാകുളം- എ കെ നസീര്‍
ഇടുക്കി: തൊടുപുഴ-നജീബ് കളരിക്കല്‍
തൃശൂര്‍: തൃശൂര്‍-രാജിമണി, കൈപ്പമംഗലം-ബാവഹാജി, മണലൂര്‍-നൗഷാദ് കുട്ടമംഗലം, ഗുരുവായൂര്‍-റഷീദ് അറക്കല്‍
പാലക്കാട്: മണ്ണാര്‍ക്കാട് -ഹിഷാം അലി, ഷൊര്‍ണ്ണൂര്‍- മുഹമ്മദ് തൃക്കാട്ടിരി, തൃത്താല- മൊയ്തീന്‍ കുട്ടി പുക്കാത്ത്
മലപ്പുറം : പൊന്നാനി- മൊയ്തുണ്ണി ഹാജി, തവനൂര്‍-അലി കാടമ്പുഴ, കോട്ടക്കല്‍- നെയ്യത്തൂര്‍ കുഞ്ഞിമുഹമ്മദ്(കുഞ്ഞിപ്പ), തിരൂര്‍ -അഡ്വ.ഷെമീര്‍ പയ്യനങ്ങാടി, താനൂര്‍- അന്‍വര്‍ പന്നിക്കണ്ടത്തില്‍, തിരൂരങ്ങാടി- എന്‍ എ റസാഖ് ഹാജി, വള്ളികുന്ന്- നിസാര്‍ മേത്തര്‍
കോഴിക്കോട് : കൊയിലാണ്ടി-റസല്‍ നന്തി, വടകര-സി. മുനീര്‍, കൊടുവള്ളി -അഹമ്മദ് കുട്ടി, തിരുവമ്പാടി- നൗഷാദ് കൊടിയത്തൂര്‍, ബേപ്പൂര്‍-സി ടി അഹമ്മദ് മാസറ്റര്‍, കുറ്റിയാടി-മുഹമ്മദ് നാറണത്ത് തിരുവെള്ളൂര്‍, കോഴിക്കോട് സൗത്ത്-നൗഷാദ് തിക്കോടി
വയനാട് : കല്‍പറ്റ-മൊയ്തീന്‍ ചെമ്പോത്തറ
കാസര്‍ഗോഡ്: മഞ്ചേശ്വരം-എസ് എം ബഷീര്‍ കുഞ്ചത്തൂര്‍, കാസര്‍ഗോഡ്-മുഹമ്മദ് ബെള്ളൂര്‍, തൃക്കരിപ്പൂര്‍-ഗോപി കുതിരക്കല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+