കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിന്നല്‍'പിണറായി' പൂഞ്ഞാറിലെത്തിയത് എന്തിന് ?

  • By Desk
Google Oneindia Malayalam News

കോട്ടയം: നിശ്ചയിച്ചതിലും ഒരാഴ്ച മുമ്പേ പിണറായി പൂഞ്ഞാറിലെത്തി. വരവ് ശരിക്കും 'മിന്നല്‍പിണറായി' തന്നെയായിരുന്നു വരവ്. പൂഞ്ഞാറിലെ ദൈനംദിന തിരഞ്ഞെടുപ്പ് പ്രചാരണ വിശേഷങ്ങള്‍ അദ്ദേഹത്തിന് കൃത്യമായി കിട്ടുന്നുണ്ടായിരുന്നുവെന്ന് ഈ അടിയന്തര സന്ദര്‍ശനത്തോടെ അണികള്‍ക്ക് ബോധ്യം വന്നു. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെയും അണികളുടെയും 'തണുപ്പകറ്റുക' തന്നെയായിരുന്ന സന്ദര്‍ശനത്തിന്‍റെ ഉദ്ദേശം.

യുഡിഎഫിനെ വിമര്‍ശിച്ച് പുറത്തിറങ്ങിയ പിസി ജോര്‍ജിനെ രണ്ടു കൈയ്യും നീട്ടി ഇടതുപക്ഷം സ്വീകരിക്കുമെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. സംഭവിച്ചത് അതല്ല. ജോര്‍ജിനെ കൊതിപ്പിച്ച സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ പിസി ജോസഫിന് വച്ചു നീട്ടി ഇടതു മുന്നണി. ഇതോടെ ജോര്‍ജ്ജ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങി.

Pinarayi Vijayan

ഇത്തവണ പൂഞ്ഞാര്‍ പിടിക്കും എന്ന വാശിയിലാണ് ഇടതുമുന്നണി. അതിലൂടെ പിസി ജോര്‍ജിന്റെ തകര്‍ച്ചയും ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് നിശ്ചയം. അതു കൊണ്ടാണല്ലോ പിണറായി വിജയന്‍ തന്നെ നേരിട്ട് തിരഞ്ഞെടുപ്പ് അവലോകനത്തിന് പൂഞ്ഞാറിലേക്ക് എത്തിയത്.

പിസി ജോര്‍ജിനാകും സീറ്റെന്നും അതിന് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പൂര്‍ണ പിന്‍തുണയുണ്ടകുമെന്നും ആയിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തീരുമാനങ്ങള്‍ മുകളില്‍ നിന്ന് വന്നപ്പോള്‍ പാര്‍ട്ടി അണികള്‍ക്ക് അത് അത്ര പെട്ടെന്ന് അത് അംഗീകരിയ്ക്കാന്‍ പറ്റിയിട്ടുണ്ടോ എന്നാണ് സംശയം.

അത് ശരിയാണെന്ന റിപ്പോര്‍ട്ടുകളാണ് പൂഞ്ഞാറില്‍ നിന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയിരുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനവും കഴിഞ്ഞ് പ്രചാരണവും ഇത്രയൊക്കെയായെങ്കിലും പൂഞ്ഞാറിലെ ഇടതു സ്ഥാനാര്‍ഥിക്കായ് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

ഇക്കാര്യങ്ങള്‍ പരിശോധിയ്ക്കാന്‍ തന്നെയാണ് പിണറായി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം എണ്ണയിട്ട യന്ത്രം പോലെ നടക്കേണ്ടതിന്‍റെ പ്രാധാന്യം പ്രാദേശിക നേതൃത്വത്തെ ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

പൂഞ്ഞാറില്‍ ഏത് തരത്തിലുള്ള പ്രചാരണം ആണ് നടക്കേണ്ടതെന്ന് ബോധ്യപ്പെടുത്തിയാണ് പിണറായി മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂഞ്ഞാറില്‍ മാത്രമല്ല കേരള കോണ്‍ഗ്രസ് പ്രതിനിധി മത്സരിക്കുന്ന കടുത്തുരുത്തിയിലും പിണറായി സന്ദര്‍ശനം നടത്തി.

ഏപ്രില്‍ 26 ന് പിണറായി മണ്ഡലത്തിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ചൊവ്വാഴ്ച ചങ്ങനാശേരിയില്‍ നടന്ന കുടുംബസഹായ ഫണ്ട് വിതരണപരിപാടിയിലും പിണറായി പങ്കെടുത്തു.

English summary
നിശ്ചയിച്ചതിലും ഒരാഴ്ച മുമ്പേ പിണറായി പൂഞ്ഞാറിലെത്തി. വരവ് ശരിക്കും 'മിന്നല്‍പിണറായി' തന്നെയായിരുന്നു വരവ്. പൂഞ്ഞാറിലെ ദൈനംദിന തിരഞ്ഞെടുപ്പ് പ്രചാരണ വിശേഷങ്ങള്‍ അദ്ദേഹത്തിന് കൃത്യമായി കിട്ടുന്നുണ്ടായിരുന്നുവെന്ന് ഈ അടിയന്തര സന്ദര്‍ശനത്തോടെ അണികള്‍ക്ക് ബോധ്യം വന്നു. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെയും അണികളുടെയും 'തണുപ്പകറ്റുക' തന്നെയായിരുന്ന സന്ദര്‍ശനത്തിന്‍റെ ഉദ്ദേശം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X